UPDATES

വീടും പറമ്പും

ഫ്ളാറ്റുകളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാലിന്യ സംസ്‌കരണത്തിനായി ജൈവ-അജൈവ മാലിന്യങ്ങള്‍ ഫ്‌ളാറ്റില്‍ തന്നെ തരംതിരിച്ചു സൂക്ഷിക്കണം. അവ കൃത്യമായി മാലിന്യസംസ്‌കരണത്തിനായി നല്‍കുകയും വേണം.

ഫ്ളാറ്റുകളില്‍ ജീവിക്കുന്നവര്‍ ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ എടുക്കേണ്ടതുണ്ട്. അണുക്കള്‍ വളരാനും പകര്‍ച്ചവ്യാധികള്‍ പിടിപെടാനും വളരെ സാധ്യതയുള്ള സ്ഥലമാണ് ഫ്ളാറ്റുകള്‍.അവ ഇല്ലാതാക്കാനായി ശുചിത്വത്തില്‍ പാലിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനിടയുള്ള കാലത്ത് ഫ്‌ളാറ്റില്‍ ജീവിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. ലിഫ്റ്റുകള്‍, കളിസ്ഥലങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളെല്ലാം രോഗാണു വ്യാപനത്തിനു സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം ഇടങ്ങളെല്ലാം വൃത്തിയോടെ സൂക്ഷിക്കണം.അതുപോലെ അക്വേറിയമുണ്ടെങ്കില്‍ അതിലെ വെള്ളം കൃത്യമായി മാറ്റാന്‍ ശ്രദ്ധിക്കണം.

ബാല്‍ക്കണിയില്‍ചെടികള്‍വളര്‍ത്തുന്നുണ്ടെങ്കില്‍ചട്ടികളില്‍വെള്ളംകെട്ടിക്കിടക്കാതെകൃത്യമായിചോര്‍ത്തിക്കളയണം.ഫ്‌ളാറ്റിനകത്ത് ചെടി വളര്‍ത്തുന്നവര്‍ അതിന് യോജിച്ച തരം ചെടുകള്‍ മാത്രമേ വളര്‍ത്താവൂ. കൃത്യമായ അളവില്‍ മാത്രമേ ചെടികള്‍ക്ക് നനവ് നല്‍കാവൂ. ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. കൊതുകോ മറ്റു പ്രാണികളോ ചെടിയില്‍ നിന്ന് ഉറപ്പാക്കണം.

മാത്രമല്ല ഫ്‌ളാറ്റിലെ അടുക്കളയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പുറത്തെ ഒഴിഞ്ഞയിടങ്ങളില്‍ വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ റെസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന് തയ്യാറാക്കണം. മാലിന്യ സംസ്‌കരണത്തിനായി ജൈവ-അജൈവ മാലിന്യങ്ങള്‍ ഫ്‌ളാറ്റില്‍ തന്നെ തരംതിരിച്ചു സൂക്ഷിക്കണം. അവ കൃത്യമായി മാലിന്യസംസ്‌കരണത്തിനായി നല്‍കുകയും വേണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍