UPDATES

വീടും പറമ്പും

വീടിന്റെ അകത്തളത്തിന് വലിപ്പം തോന്നിപ്പിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്റീരിയറില്‍ മിനിമലിസം പാലിക്കുക,യും ലളിതമായ ഇന്റീരിയറാകുമ്പോള്‍ മുറിക്കും വലിപ്പം തോന്നും.

വീട്ടില്‍ സ്ഥലം തികയുന്നില്ല എന്ന് പരാതി നിങ്ങളിലുണ്ടോ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി അകത്തളത്തിലെ വലിപ്പം കൂടുതലായി തോന്നിക്കും.അവ ഏതൊക്കെയെന്നു നോക്കാം.

പ്രകാശം എത്രത്തോളം കടക്കുന്നുവോ ലിവിങ് ഏരിയയിലേക്ക് അത്രത്തോളം വലിപ്പവും കൂടുതല്‍ തോന്നിക്കും.പ്രത്യേകിച്ച് മുറിക്ക് ഇളംനിറത്തിലുള്ള പെയിന്റ് കൂടിയാണ് നല്‍കുന്നതെങ്കില്‍ വലിപ്പം ഇരട്ടിയായി തോന്നിക്കും. വലുപ്പം കൂടുതല്‍ തോന്നിക്കാന്‍ മുറിയിലേക്കു വേണ്ട കര്‍ട്ടനുകളും മറ്റു ഫാബ്രിക്കുകളും തിരഞ്ഞെടുക്കുമ്പോള്‍ ഒരേ നിറത്തിലുള്ളതോ ഒരേ പ്രിന്റിലുള്ളതോ ആകാന്‍ ശ്രദ്ധിക്കുക. വലിയ പ്രിന്റുകളുള്ളവ തിരഞ്ഞെടുക്കുമ്പോള്‍ മുറി തീരെ ചെറുതായി തോന്നും.

വീടിനു വലിപ്പമില്ലെന്നു കരുതി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാന്‍ കോംപ്രമൈസ് ചെയ്യേണ്ട കാര്യമില്ല. ഒന്നിലധികം ഉപയോഗങ്ങള്‍ ഉള്ള വിധത്തിലുള്ള ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുകയോ ചുവരിനോട് വ്യത്യസ്തമായ നിറത്തിലുള്ള ഫര്‍ണിച്ചറോ തിരഞ്ഞെടുക്കാം.ഒരു മുറിയില്‍ അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ മാത്രം കാണുന്നയിടങ്ങളില്‍ സ്ഥാപിക്കാം.ആവശ്യമുള്ളവ വൃത്തിയായി അടുക്കി വെക്കുമ്പോള്‍ തന്നെ മുറി കൂടുതല്‍ വിശാലമായി തോന്നും. ഒപ്പം ഇന്റീരിയറില്‍ മിനിമലിസം പാലിക്കുക,യും ലളിതമായ ഇന്റീരിയറാകുമ്പോള്‍ മുറിക്കും വലിപ്പം തോന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍