UPDATES

വീടും പറമ്പും

വീടിന് ഭംഗി കൂടാന്‍ ഓപ്പണ്‍ ഫ്ളോര്‍ പ്ലാനുകള്‍

വീട് വെക്കുന്നവരിലേറെയും ഇന്ന് പ്രാധാന്യം നല്‍കുന്നത് ഓപ്പണ്‍ ഫ്ളോര്‍ പ്ലാനിനാണ്

ഡൈനിങ് റൂമിനും ലിവിങ് റൂമിനും അടുക്കളയ്ക്കും ഇടയില്‍ ചുവരുകളുടെ വേര്‍തിരിവുകളില്ലാതെ തുറസ്സായിരിക്കുന്ന ഇടങ്ങളാണ് ഓപ്പണ്‍ ഫ്ളോര്‍ പ്ലാനുകള്‍ വിഭാവനം ചെയ്യുന്നത്. ഒരേ ഇടത്തു നിന്നുകൊണ്ടു തന്നെ ലിവിങ് റൂമിലെയും ഡൈനിങ് റൂമിലെയുമൊക്കെ കാര്യങ്ങളില്‍ പങ്കുകൊള്ളാന്‍ സാധിക്കുന്നുവെന്നതാണ് ഓപ്പണ്‍ ഫ്ളോര്‍ പ്ലാനുകളുടെ പ്രത്യേകത.

വീടിന്റെ ഓരോ ഭാഗങ്ങളും ഓരോരുത്തര്‍ക്ക് എന്ന വീതം വെക്കലുകള്‍ക്ക് അപ്പുറം വീട് ഓപ്പണ്‍ ആയി തുടങ്ങി. വീട് വെക്കുന്നവരിലേറെയും ഇന്ന് പ്രാധാന്യം നല്‍കുന്നതും ഓപ്പണ്‍ ഫ്ളോര്‍ പ്ലാനിനാണ്.ചെറിയ സ്ഥലമാണെങ്കില്‍പോലും ഓപ്പണ്‍ ഫ്ളോര്‍ പ്ലാനുകള്‍ കൂടുതല്‍ വലിപ്പം തോന്നിപ്പിക്കും. കൂടുതല്‍ ചുവരുകള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വായുവിന്റെയും സ്വാഭാവിക വെളിച്ചത്തിന്റെയും സഞ്ചാരം വര്‍ധിക്കും.ചെറിയ കുട്ടികള്‍ വീട്ടിലുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്ലാനുമാണിത്. കുട്ടികള്‍ എന്തു ചെയ്യുന്നുവെന്നെല്ലാം കണ്ടുകൊണ്ടുതന്നെ മറ്റു പണികളിലുമേര്‍പ്പെടാം.

എന്നാല്‍ ഇതിന് പരിമിതികള്‍ ഏറെയാണ് സ്വകാര്യതയുടെ കുറവാണ് ഓപ്പണ്‍ ഫ്ളോര്‍ പ്ലാനുകളുടെ ആദ്യ പരിമിതി. ഇന്റീരിയറില്‍ കൂടുതല്‍ പരീക്ഷണം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഓപ്പണ്‍ കണ്‍സപ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചുവരുകള്‍ നിറയെ ഫോട്ടോ വര്‍ക്കുകളും മറ്റ് ആര്‍ട്ട് വര്‍ക്കുകളും വെക്കാനുള്ള സ്ഥലമാണ് ഇല്ലാതാകുന്നത്. ഓപ്പണ്‍ കണ്‍സപ്റ്റില്‍ തയ്യാറാക്കുന്ന വീടുകള്‍ ഒരിക്കല്‍പ്പോലും അലങ്കോലപ്പെട്ടു കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വലിച്ചുവാരിയിട്ടിരിക്കുന്ന അടുക്കളയും ലിവിങ് റൂമുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ ദൃശ്യമാകാനിടയുള്ളതിനാല്‍ പരമാവധി വൃത്തിയാക്കിയിടേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍