UPDATES

വീടും പറമ്പും

ലാന്‍ഡ്‌സ്‌കേപ്പിംഗിന് പുത്തന്‍ ആശയവുമായി ഗസീബോ ; കൂടുതലറിയാം

പകുതി തുറസ്സായ ചുവരുകളോ തീരെ ചുവരുകള്‍ ഇല്ലാതെയോ ഒക്കെയാണ് ഗസീബോ നിര്‍മിക്കുക. സെമി ഓപ്പണ്‍ ശൈലിയിലായിരിക്കും മേല്‍ക്കൂര

വീട്ടില്‍ വൈകുന്നേരങ്ങള്‍ സ്വസ്തമായിരുന്നു സംസാരിക്കാനും കാറ്റുകൊള്ളാനൊക്കെ സൗകര്യപ്രദമായൊരിടം വീട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ ഔട്ടിങ്ങിനു പോകുന്നവരുണ്ട്. വീട്ടിലിരുന്നു തന്നെ റിലാക്സ് ചെയ്യാന്‍ ഒരു വഴിയുണ്ട്, അതാണ് ഗസീബോ. ഇപ്പോഴത്തെ പല വീടുകള്‍ക്കും ഗസീബോ വേണമെന്ന് മുന്‍കൂട്ടി പറയുന്നവരുമുണ്ട്.

പകുതി തുറസ്സായ ചുവരുകളോ തീരെ ചുവരുകള്‍ ഇല്ലാതെയോ ഒക്കെയാണ് ഗസീബോ നിര്‍മിക്കുക. സെമി ഓപ്പണ്‍ ശൈലിയിലായിരിക്കും മേല്‍ക്കൂര. മരം കൊണ്ടുള്ള ഗസീബോകളാണ് ഏറെയും കണ്ടുവരുന്നത്. വൃത്താകൃതിയിലോ, ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഒക്കെ ഗസീബോകള്‍ നിര്‍മിക്കുന്നത്.

കുറച്ചു നാള്‍ മുന്‍പ് വരെ പാര്‍ക്കിലും ബീച്ചിലും പാര്‍ട്ടി സ്ഥലങ്ങളിലുമൊക്കെയായിരുന്നു ഗസിബോകള്‍ ഉണ്ടായിരുന്നത്. പിന്നീട് കുറച്ചുകാലം കൊണ്ട് തന്നെ അത് വീടുകളിലേക്കെത്തി. അരമതിലോട് കൂടിയാണ് ഗസിബോകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ വിഷമങ്ങളില്‍ നിന്നും മാറാനും വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിക്കാനുമൊക്കെയുള്ള ഒരു സ്ഥലം എന്ന രീതിയില്‍ ഗസീബോകള്‍ക്ക് വളരെയധികം പ്രാധാന്യം ലഭിക്കുന്നുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍