UPDATES

വീടും പറമ്പും

ഇന്റിരിയറിന് മോടികൂട്ടി ലിവിങ് റൂ മനോഹരമാക്കാം

വീടിന് ലൈറ്റിങ്ങ് നല്‍കുന്നത് വെളിച്ചം ലഭിക്കാന്‍ മാത്രമല്ല. വീടിന്റെ മൂഡ് എന്താണെന്നു നിശ്ചയിക്കുന്നതില്‍ വരെ ലീവിംഗ് ഏരിയക്ക് ഇളംനിറങ്ങള്‍തന്നെയാണ് ഇപ്പോഴും അധികമാളുകളും തിരഞ്ഞെടുക്കുന്നത്.

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ലിവിങ് റൂമുകള്‍.ലിവിങ് റൂം കൂടുതല്‍ മനോഹരമാക്കാനുള്ള ശ്രമത്തിനിടെ അബദ്ധങ്ങളില്‍ ചാടുന്നവരും കുറവല്ല. അവ എന്തൊക്കെയെന്നു നോക്കാം.ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ പോകുംമുമ്പ് ലിവിങ് റൂമിന്റെ അളവെടുത്ത് അതിനു ചേരുന്നതാകാന്‍ ശ്രദ്ധിക്കുക. അത്രയധികം സോഫാസെറ്റുകളും കസേരകളും അടുക്കിവെച്ചിട്ടുണ്ടാകും. മുറി ചെറുതാണെങ്കിലും വിശാലമായ ഫര്‍ണിച്ചര്‍ വാങ്ങി വീണ്ടും സ്ഥലപരിമിതി ഉണ്ടാക്കുന്നവരും കുറവല്ല.

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കര്‍ട്ടനുകള്‍ തൂക്കിയിട്ട് ലിവിങ് റൂമിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നവരും കുറവല്ല. ജനല്‍ വഴി വീടിനകത്തേക്ക് വരുന്ന വെളിച്ചത്തെ ക്രമീകരിക്കുകയാണ് കര്‍ട്ടനുകളുടെ പ്രധാന ധര്‍മ്മമെന്നു മറന്നുപോകരുത്.അതുപോലെ ഒന്നാണ് ലൈറ്റുകള്‍.ലൈറ്റിങ്ങിന് വലിയ പ്രധാന്യം ഉണ്ട്. പലപ്പോഴും പലരും റൂഫിന് മുകളില്‍ മാത്രം ലൈറ്റിങ്ങ് നല്‍കുന്നത് കാണാം.

വീടിന് ലൈറ്റിങ്ങ് നല്‍കുന്നത് വെളിച്ചം ലഭിക്കാന്‍ മാത്രമല്ല. വീടിന്റെ മൂഡ് എന്താണെന്നു നിശ്ചയിക്കുന്നതില്‍ വരെ ലീവിംഗ് ഏരിയക്ക് ഇളംനിറങ്ങള്‍തന്നെയാണ് ഇപ്പോഴും അധികമാളുകളും തിരഞ്ഞെടുക്കുന്നത്. ഉപയോഗിക്കുന്ന നിറത്തിന് ചേരുന്ന കടും ഷേഡുകള്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുന്ന ട്രെന്‍ഡും ഇപ്പോഴുണ്ട്. വെള്ളയോ ഓഫ് വൈറ്റോ ആണ് പ്രധാനമായും ഉപയോഗിക്കുന്ന നിറങ്ങള്‍. വാള്‍ പേപ്പറുകളാണ് മറ്റൊരു സാധ്യത. വീടിന്റെ ആത്മാവിനനുസരിച്ച ഡിസൈന്‍ തിരഞ്ഞെടുക്കണമെന്ന് മാത്രം. പെയിന്റടിക്കുന്നതിനു പകരം പിന്നീട് പറിച്ചു കളഞ്ഞ് വേറെ ഒട്ടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌ക്വയര്‍ ഫീറ്റിന് പത്തു രൂപമുതല്‍ മുകളിലേക്കു വിലവരും. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഈര്‍പ്പമുണ്ടാകുന്ന ചുമരുകളില്‍ ഒട്ടിച്ചാല്‍ പ്രശ്‌നമാകും എന്നതാണ്. ഈര്‍പ്പത്തെ ചെറുക്കുന്ന വാള്‍പേപ്പറുകളും വിപണിയിലുണ്ട്.

മുറിയിലേക്ക് എത്ര വെളിച്ചം വേണമെന്ന് ഉദ്ദേശിക്കുന്നുവോ അതിനനുസരിച്ചുള്ള നിറമായിരിക്കണം ബ്ലെന്‍ഡ് കര്‍ട്ടനായി തിരഞ്ഞെടുക്കേണ്ടത്. രണ്ടും ഒരേ നിറം ഉപയോഗിക്കുന്നത് ഔട്ട് ഓഫ് ഫാഷനായിട്ടുണ്ട്. കര്‍ട്ടനുപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ് ഫര്‍ണിച്ചറുകള്‍ക്കും ഉപയോഗിക്കുക.എന്നാല്‍ മുറിക്ക് കൂടുതല്‍ ഭംഗി തോന്നിക്കും. വെല്‍വെറ്റ്, സില്‍ക്ക്, അപ്‌ഹോള്‍സ്റ്ററിയാണ് ഇപ്പോള്‍ തിളങ്ങുന്നത്. ഫര്‍ണിച്ചറും അവയ്ക്കു തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രാധാന്യമേറിയതാണ്. വലിയ ലിവിങ് റൂമാണെങ്കില്‍ രണ്ടോ മൂന്നോ ഭാഗമായി തരം തിരിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍