UPDATES

വീടും പറമ്പും

അകത്തളങ്ങള്‍ക്ക് യോജിച്ച രീതിയില്‍ നടുമുറ്റം നിര്‍മ്മിക്കാം

നടുമുറ്റങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും ഇന്നു പുതുമകളുണ്ട്. മഴവെള്ളം ഊര്‍ന്നിറങ്ങുന്ന രീതിയിലുള്ള ഡിസൈന്‍ മാത്രമല്ല, പോളി കാര്‍ബണേറ്റോ ഗ്ലാസോ ഉപയോഗിച്ചും നടുമുറ്റങ്ങള്‍ ഉണ്ടാക്കാം.

മലയാളികള്‍ക്ക് നടുമുറ്റങ്ങളോട് എന്നും പ്രത്യേക ഇഷ്ടക്കൂടുതലാണ്. ആധുനിക ശൈലിയില്‍ നടുമുറ്റങ്ങള്‍ അവിഷ്‌കരിക്കാന്‍ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമാണ്. നടുമുറ്റങ്ങള്‍ക്ക് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്.

ചൂടുള്ള വായുവിനെ മുകളിലേക്ക് പുറംതള്ളുകയും തണുത്ത വായുവിനെ താഴെത്തന്നെ നിലനിര്‍ത്തുകയും ചെയ്യാന്‍ നടുമുറ്റങ്ങള്‍ക്ക് കഴിയും.നടുമുറ്റങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും ഇന്നു പുതുമകളുണ്ട്. മഴവെള്ളം ഊര്‍ന്നിറങ്ങുന്ന രീതിയിലുള്ള ഡിസൈന്‍ മാത്രമല്ല, പോളി കാര്‍ബണേറ്റോ ഗ്ലാസോ ഉപയോഗിച്ചും നടുമുറ്റങ്ങള്‍ ഉണ്ടാക്കാം.

നടുമുറ്റങ്ങളില്‍ ചെടികള്‍ നടുന്നതും ഇന്ന് സാധാരണമാണ്. ഇന്‍ഡോര്‍ പ്ലാന്റുകളാണ് ഇവിടെ നട്ടുപിടിപ്പിക്കാറുള്ളത്. റസ്റ്റിക് ഫിനിഷിലുള്ള ടൈലുകള്‍ ഉപയോഗിക്കുന്നതു വഴി നടുമുറ്റത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാം.വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിനും പ്രകൃതിദത്തമായ വെളിച്ചം കൂടുതല്‍ ലഭിക്കുന്നതിനുമാണ് സാധാരണയായി നടുമുറ്റങ്ങള്‍ക്ക് വീടുകളില്‍ ഇടം നല്‍കുന്നത്.നടുമുറ്റങ്ങള്‍ക്ക് ഗുണങ്ങളെക്കാള്‍ കൂടുതല്‍ അപകടങ്ങളും ധാരളമുണ്ട്. നല്ല മഴപെയ്യുമ്പോള്‍ നടുമുറ്റങ്ങളില്‍ നിന്നും വരാന്തകളിലേക്ക് വെള്ളം തെറിക്കാനുള്ള സാധ്യത നിരവധിയാണ്. കുട്ടികളോ പ്രായം ചെന്നവരോ ഉള്ള വീടാണെങ്കില്‍ പിന്നെ ഇത് മതി തെന്നി വീണു അപകടമുണ്ടാകാന്‍.

ഇപ്പോള്‍ നിര്‍മിക്കുന്ന നടുമുറ്റങ്ങളുടെ ലിന്റല്‍ ഹൈറ്റും റൂഫിങ്ങ് ഹൈറ്റും വളരെ ഉയര്‍ന്നിട്ടായിരിക്കും. ഇക്കാരണത്താല്‍ നല്ല മഴ ഉണ്ടെങ്കില്‍ വീടിനുളളില്‍ വെള്ളത്തിന്റെ പാറലും ഇടിവെട്ടുമ്പോള്‍ കടത്തിണ്ണയില്‍ നില്‍ക്കുന്ന അനുഭവവും ആകും ഉണ്ടാവുക. ഇടി വീട്ടിനുള്ളിലേക് ഇറങ്ങി വരുന്ന പോലെ തോന്നും.നടുമുറ്റം പായലും മറ്റും പിടിപെടാനും സാധ്യത കൂടുതലാണ്. വൃത്തിയോടും ഭംഗിയോടും കുടി എന്നും നിലനിര്‍ത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാകും. ഇത്തരത്തില്‍ ധാരാളം ദോഷഫലങ്ങളും നടുമുറ്റത്തിനുണ്ട്. എന്നാല്‍ വീടിന് അഴകും ഭംഗിയും നല്‍കുന്നതിന് നടുമുറ്റത്തിന്റെ പങ്ക് വളരെ വലുതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍