UPDATES

വീടും പറമ്പും

പുതിയ ട്രെന്‍ഡാകുന്ന നടുമുറ്റങ്ങള്‍

കോര്‍ട്ട് യാര്‍ഡുകള്‍ ഉണ്ടാക്കുമ്പോള്‍ ക്രോസ് വെന്റിലേഷന്‍ ആയാല്‍ തണുപ്പിനു വേറൊന്നും വേണ്ട.

പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതീതി വീട്ടിനുള്ളില്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ ഇന്റീരിയര്‍ കോര്‍ട്ട് യാര്‍ഡ് അഥവാ നടുമുറ്റങ്ങള്‍ക്ക് സാധിക്കും. നടുമുറ്റമുള്ള നാലുകെട്ടുകള്‍ കാണുമ്പോള്‍ ഗൃഹാതുരത ഉണരുന്നവരുണ്ട്. ആ സൗന്ദര്യം അതേപടി ന്യൂജെന്‍ വീടുകളിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്.

പഴയ വീടുകളില്‍ നടുമുറ്റങ്ങള്‍ സൃഷ്ടിച്ചെടുത്തതിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് വായുവിന്റെ സുഗമമായ പ്രവാഹമാണ്. ശുദ്ധവായു ലഭിക്കുന്നതിനൊപ്പം ഓക്സിജന്‍ സാന്നിധ്യം കൂട്ടുകയും ദുര്‍ഗന്ധങ്ങളെ അകറ്റുകയും ചെയ്യും.കോര്‍ട്ട് യാര്‍ഡുകള്‍ ഉണ്ടാക്കുമ്പോള്‍ ക്രോസ് വെന്റിലേഷന്‍ ആയാല്‍ തണുപ്പിനു വേറൊന്നും വേണ്ട.

ലിവിങ് റൂമിനെ ബെഡ്റൂമുകളില്‍ നിന്നോ ഡൈനിങ് ഹാളില്‍ നിന്നോ ഒക്കെ വേര്‍തിരിക്കാനാണ് സാധാരണ കോര്‍ട്ട് യാര്‍ഡുകള്‍ കാണാറുള്ളത്. ഇതിന്റെ
മേല്‍വശം തുറസ്സായിരിക്കുന്നതു കൊണ്ട് ധാരാളം വെളിച്ചം ലഭിക്കും. കോര്‍ട്ട് യാര്‍ഡിനോടു ചേര്‍ന്നുള്ള മുറികളില്‍ പകല്‍ സമയത്ത് വൈദ്യുതി ഉപയോഗിക്കേണ്ടിയും വരില്ല.കോര്‍ട്ട് യാര്‍ഡിനെ മനോഹരമാക്കാന്‍ ചെടികള്‍ മാത്രം പോരെന്നുണ്ടെങ്കില്‍ പച്ചക്കറികളും ഔഷധച്ചെടികളും നടുമുറ്റത്തില്‍ നിറയ്ക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍