UPDATES

വീടും പറമ്പും

അടുക്കളയ്ക്ക് ഒരു മേക്ക്ഓവര്‍ നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇത് കൂടി അറിഞ്ഞിരിക്കണം

കൃത്യമായ പ്ലാനോട് കൂടിവേണം ഓരോ മേക്ക്ഓവറിനും ഇറങ്ങിപ്പുറപ്പെടാന്‍. പഴയ അടുക്കളയില്‍ ചുറ്റുമൊന്നു കണ്ണോടിച്ചു നിങ്ങള്‍ക്ക് അവിടെ ഇഷ്ടമുള്ളവയേയും ഇഷ്ടമില്ലാത്തവയേയും വേറെ വേറെ ലിസ്റ്റുകള്‍ ആക്കുക.

പുതുതായൊരു വീട് പണിയുന്നതിനെക്കാള്‍ ചിലവ് വളരെ കുടുതലാണ് പഴയ വീടിന് മേക്ക്ഓവര്‍ നല്‍ക്കുന്നത്. ഇന്ന് വീട് പണിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് അടുക്കളയുടെ കാര്യത്തിലാണ്.പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. എന്നാല്‍ പഴയ അടുക്കളകള്‍ക്ക് ഒന്നു മുഖം മിനുക്കണമെന്നു തോന്നിയാലെന്തു ചെയ്യും?അടുക്കളയ്ക്ക് ഒരു മേക്ക്ഓവര്‍ നല്‍ക്കുന്നത് ഏറ്റവുമധികം ചെലവു വരുന്നതും ഒരുപാട് സമയം വേണ്ടതും ബുദ്ധിമുട്ടേറിയതുമാണ്.

അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി വരുമ്പോഴേക്കും കയ്യില്‍ നിന്ന് നല്ലൊരു തുക ചെലവായിക്കഴിഞ്ഞിട്ടുണ്ടാകും. കൃത്യമായ പ്ലാനോട് കൂടിവേണം ഓരോ മേക്ക്ഓവറിനും ഇറങ്ങിപ്പുറപ്പെടാന്‍. പഴയ അടുക്കളയില്‍ ചുറ്റുമൊന്നു കണ്ണോടിച്ചു നിങ്ങള്‍ക്ക് അവിടെ ഇഷ്ടമുള്ളവയേയും ഇഷ്ടമില്ലാത്തവയേയും വേറെ വേറെ ലിസ്റ്റുകള്‍ ആക്കുക. കൂടുതല്‍ സ്റ്റോറേജ് സ്പേസ് ആവശ്യമാണോ അതോ ഉള്ളതില്‍ നിന്നും കുറയ്ക്കണോ, കാബിനുകള്‍ക്ക് ഏതുനിറം അനുയോജ്യമാകും, അടുക്കളയിലേക്കു വേണ്ടുന്ന ഉപകരണങ്ങള്‍ തുടങ്ങി എല്ലാത്തിനെയുംപറ്റി ആദ്യംതന്നെ ഒരു ധാരണയിലെത്തണം.

സാധാരണയായി അടുക്കളയും ഡൈനിങ് ഏരിയയും തമ്മിലുള്ള ചുമര് ഇടിച്ചുകളഞ്ഞു കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഫ്ളോറിങ്ങിന്റെ പണിക്കു മുമ്പായിത്തന്നെ പ്ലംബിങ്ങിനെ പറ്റിയും വൈദ്യുത കണക്ഷനുകളെപ്പറ്റിയും കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടാക്കിയെടുക്കണം. പൈപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെങ്കില്‍ അതു നേരത്തെ തീരുമാനിക്കണം. ഒപ്പം തന്നെ പ്ലഗ് പോയിന്റുകളുടെ എണ്ണത്തിലും വ്യക്തത ഉണ്ടാക്കണം. അടുക്കളയിലേക്കു കൂടുതല്‍ ലൈറ്റുകള്‍ ആവശ്യമാണോയെന്നു പരിശോധിക്കണം.

ഓപ്പണ്‍ സ്റ്റോറേജ് സ്പൈസുകള്‍ താരതമ്യേന ചെലവ് കുറഞ്ഞവയാണ്. പൂര്‍ണമായും അത്തരം സ്റ്റോറേജുകള്‍ മാത്രം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. കട്ടികൂടിയ ഗ്രാനൈറ്റുകള്‍ ഉപയോഗിക്കുന്നത് അടുക്കളയ്ക്കൊരു ആഡംബര കാഴ്ച പ്രദാനം ചെയ്യുന്നു. അടുക്കളയ്ക്ക് മരത്തിന്റെ വാതിലുകള്‍ക്ക് പകരം ലാമിനേറ്റഡ് ഡോറുകളോ പിവിസി ഫോയിലുകളോ ഉപയോഗിക്കാം.

ഓരോ പണിയും ആ രംഗത്ത് മികച്ചു നില്‍ക്കുന്ന തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ മനസ്സില്‍ കണ്ടതാവില്ല നേരില്‍ കിട്ടുന്നത്. നമ്മള്‍ ഏറ്റവും മികച്ചവ കണ്ടെത്തി വാങ്ങുമ്പോള്‍ അത് ശരിയായ രീതിയില്‍ ഫിറ്റ് ചെയ്തു കിട്ടിയില്ലെങ്കില്‍ അതുവരെ ചെയ്തതൊക്കെ പാഴായിപ്പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍