UPDATES

വീടും പറമ്പും

ഫ്ളോട്ടിംഗ് മാഗ്നെറ്റിക് ഫര്‍ണീച്ചറുകളും ട്രോപ്പിക്കല്‍ വാള്‍പേപ്പറുകളും; പുത്തന്‍ ഇന്റിരിയര്‍ ട്രെന്‍ഡുകളെ കൂടുതലറിയാം

ഫ്ളോട്ടിംഗ് ബെഡ്, ടേബിള്‍, കസേരകള്‍ എന്നിവയൊക്കെ ഇന്റീരിയറിലെ മറ്റു ചില വിസ്മയങ്ങള്‍. സ്ട്രിംഗ് വഴിയോ കാന്തം വഴിയോ ബന്ധിപ്പിച്ചിരിക്കുന്ന ഈ ഫര്‍ണീച്ചറുകള്‍ മുറികളില്‍ ഒഴുകി നടക്കുന്നതു പോലെയുള്ള ഒരു ഫീല്‍ ഉണ്ടാക്കും

ഇന്റീരിയര്‍ ഡിസൈനുകളില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച് പഴയ വീടുകളെ വ്യത്യസ്തമാക്കാനുള്ള തിടുക്കമാണ് പലര്‍ക്കും.പ്ലാന്‍ വരച്ച്, വീടു നിര്‍മ്മിക്കാനെടുക്കുന്നതിലും അധികം സമയം ഇന്റീരിയര്‍ ഡിസൈനിംഗിനായി മാറ്റി വയ്ക്കുന്നു. പുതുമകളേറെയുള്ള ചില ന്യൂജെന്‍ ഇന്റീരിയറുകള്‍.വാള്‍ പെയിന്റുകള്‍ക്ക് പകരം ഇടം പിടിച്ചതാണ് വാള്‍പേപ്പറുകള്‍. വ്യത്യസ്ത ഡിസൈനുള്ള വാള്‍പേപ്പറുകള്‍ ഓരോ മുറികള്‍ക്കും പ്രത്യേക സൗന്ദര്യം നല്‍കുന്നവയാണ്. ഇതില്‍ പുതുമ നിറയ്ക്കുന്ന ഒന്നാണ് ട്രോപ്പിക്കല്‍ ലീഫ് പ്രിന്റ്സ്. ഒരു ഇല വലിയ ഡിസൈനില്‍ ഫ്രെയിം ചെയ്യുന്ന വാള്‍പേപ്പര്‍, മുറികള്‍ക്ക് ഒരു ഡ്രാമാറ്റിക് ലുക്ക് നല്‍കും.

മുറികളുടെ രീതി അനുസരിച്ച് വാള്‍പേപ്പറുകളിലും വ്യത്യസ്തത നല്‍കാം. പെയിന്റിങിലും പുത്തന്‍ ട്രെന്‍ഡുകള്‍ കാണിക്കുന്ന കാലമാണ്. ഇത്തരം ട്രെന്‍ഡിന്റെ ഭാഗമാണ് പെയിന്റടിക്കാത്ത ചുമരുകള്‍. പ്ലാസ്റ്റേഡ് വോള്‍സ് അല്ലെങ്കില്‍ എക്സ്പോസ്ഡ് ബ്രിക്ക്വര്‍ക്ക് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ ചുമരുകള്‍ മുറികളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.മുറികളിലെ നാലു ചുമരുകളില്‍ ഒരെണ്ണം മാത്രം അണ്‍പെയിന്റഡായി അല്ലെങ്കില്‍ അണ്‍ട്രീറ്റഡായി നിര്‍ത്തുന്നതാണ് പുത്തന്‍ ട്രെന്‍ഡ്. ഇത് കൂടുതലും ഇണങ്ങുന്നത് ലിവിംഗ് റൂമിലാണ്.

ഫ്ളോട്ടിംഗ് ബെഡ്, ടേബിള്‍, കസേരകള്‍ എന്നിവയൊക്കെ ഇന്റീരിയറിലെ മറ്റു ചില വിസ്മയങ്ങള്‍. സ്ട്രിംഗ് വഴിയോ കാന്തം വഴിയോ ബന്ധിപ്പിച്ചിരിക്കുന്ന ഈ ഫര്‍ണീച്ചറുകള്‍ മുറികളില്‍ ഒഴുകി നടക്കുന്നതു പോലെയുള്ള ഒരു ഫീല്‍ ഉണ്ടാക്കും.എന്നുകരുതി ഇതിന് ഭാരം താങ്ങാനുള്ള കരുത്തില്ലെന്ന് കരുതരുത്. സാധാരണയുള്ള ഫര്‍ണീച്ചറുകളേക്കാള്‍ രണ്ടിരട്ടി കരുത്താണ് ഇതിനുള്ളത്. മുറികളുടെ സൗന്ദര്യം തന്നെ മാറ്റി മറിക്കാന്‍ ഈ ഫര്‍ണീച്ചറുകള്‍ക്ക് കഴിയും.

ടൈലുകളും മാര്‍ബിളുകളുമൊക്കെ വഴിമാറിക്കൊടുത്തപ്പോള്‍ പ്രകൃതിദത്ത ഫ്ളോറിംഗ് ആ സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. ഫ്ളോറിംഗിലെ പുത്തന്‍ ട്രെന്‍ഡാണ് ടെറാക്കോട്ട. ടെറാക്കോട്ട ഫ്ളോര്‍ , ടൈലുകളിലെ പുതിയ ഡിസൈനുകളേക്കാള്‍ മനോഹരമാണ് എന്നുള്ളതു മാത്രമല്ല ഗ്രിപ്പ് കൂടുതലാണ് എന്നുള്ളതും വലിയൊരു ആകര്‍ഷണമാണ്. ഹാളിലും ലിവിംഗ് റൂമിലും ഗ്ലാസ് ഫ്ളോറിംഗ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയിട്ട് കുറച്ചു നാളായി. അതില്‍ത്തന്നെ പെബിള്‍സും ഗ്ലാസ് ഫ്ളോറിംഗും മിക്സ് ചെയ്യുന്നതാണ് ന്യൂ ജെന്‍ ട്രെന്‍ഡ്. ഗ്ലാസിനടിയില്‍ ചെറിയ ഉരുളന്‍ കല്ലുകള്‍ പാകി ചെറിയ ലൂമിനേഷന്‍ ബള്‍ബുകളും കൊടുത്താല്‍ ലിവിംഗ് റൂമിന്റെ സ്റ്റൈല്‍ ആകമാനം മാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍