UPDATES

വീടും പറമ്പും

ചെറിയ ചെടികളില്‍ നിന്നും വലിയ മരങ്ങളിലേക്ക് ; മാറുന്ന പുത്തന്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ കൂടുതലറിയാം

തൂണുകളിലും ഫര്‍ണിച്ചറുകളിലും മാത്രമല്ല ഫ്ളോറിലും ചുവരുകളിലും വരെ വുഡന്‍ ടച്ച് ധാരാളമാണിന്ന്.

കാലം മാറുന്നതിന് അനുസരിച്ച് വീടിന്റെ ഇന്റീരിയറിനും എക്സ്റ്റീരിയറിനും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകള്‍ എന്തൊക്കെയാണെന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് അകത്തളത്തില്‍ ചെറിയ ചെടികള്‍ വെക്കുന്നതിന് പകരമായി വലിയ ചെടികള്‍ കൂടി ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകളില്‍ ഇടം നേടുന്നുണ്ട്. മുറിയുടെ ഡിസൈനിനും അതില്‍ സെറ്റ് ചെയ്തിരിക്കുന്ന ഫര്‍ണിച്ചറുകള്‍ക്കും മറ്റു സാധനങ്ങള്‍ക്കുമൊക്കെ ചേരുന്ന വിധത്തിലുള്ള വലിയ ചെടികള്‍ തെരഞ്ഞെടുക്കണം.

അതുപേലെ തന്നെ വീട് ഇന്നത്തെ ശൈലിയിലാണെങ്കിലും മരപ്പണികള്‍ ധാരാളം ഉപയോഗിക്കണം എന്നതാണ് എല്ലാവര്‍ക്കും ഏറെ ഇഷ്ടം. തൂണുകളിലും ഫര്‍ണിച്ചറുകളിലും മാത്രമല്ല ഫ്ളോറിലും ചുവരുകളിലും വരെ വുഡന്‍ ടച്ച് ധാരാളമാണിന്ന്. ഇന്ന് വീടിന് ക്ലാസിക് ലുക് കൊണ്ടുവരാനാണ ്ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രമിക്കുന്നത്. ട്രഡീഷണല്‍ ശൈലിയിലുള്ള അലങ്കാരവിളക്കുകളും കരകൗശല വസ്തുക്കളും കൊണ്ട് വീട്ടകങ്ങള്‍ നിറയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

വുഡന്‍ പ്രേമവും ക്ലാസിക് ലുക്കും കഴിഞ്ഞല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് വീട് പെയ്‌ന്റെ ചെയ്യുന്ന കാര്യമാണ്. ചുവപ്പ്, നീല, മഞ്ഞ പോലുള്ള ബോള്‍ഡ് നിറങ്ങളും വീടിന് അഴകുകളാകുന്നു.അതുപേലെ ചുവരുകള്‍ക്കായി വാള്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. കുട്ടികളുടെ മുറികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട സൂപ്പര്‍ താരങ്ങളുടെയോ, ലിവിങ് റൂമില്‍ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന കടല്‍, കാട്, കാഴ്ച്ചകളൊക്കെ ചുവരുകള്‍ക്ക് മനോഹാരിത നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍