UPDATES

വീടും പറമ്പും

പുതിയ കാലത്തിന്റെ കിച്ചന്‍ ട്രെന്‍ഡിനെ കൂടുതലറിയാം

ബാക്റ്റീരിയകളെ കൊല്ലാനുള്ള കഴിവ് വുഡന്‍ കൗണ്ടര്‍ടോപ്പിന്റെ സവിശേഷതയില്‍ ഒന്നാണ്. ഒരുപാടു കാലം നീണ്ടുനില്‍ക്കുന്ന കൗണ്ടര്‍ടോപുകള്‍ തേക്ക്, മഞ്ഞ ദേവദാരു, മഹാഗണി എന്നിവയാണ് ഉപയോഗിക്കുന്നത്.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അത് ഭംഗിയായും വ്യത്തിയായും സൂക്ഷിക്കണം. രുചികരമായ ഭക്ഷണം ഉണ്ടാക്കിയാല്‍ മാത്രം പോര, അതുണ്ടാക്കുന്ന ചുറ്റുപാടിനു കൂടി പ്രാധാന്യമുണ്ട്. പെട്ടെന്ന് അഴുക്കും ചെളിയും പുരളാത്ത വിധത്തിലുളള ഡിസൈനുകളാണ് അടുക്കളയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. കൗണ്ടര്‍ടോപ്പുകള്‍ തോന്നുംപോലെ തീരുമാനിക്കാതെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ കാഴ്ച്ചയിലെ ഭംഗിക്കൊപ്പം ഈടുറ്റു നില്‍ക്കുകയും ചെയ്യും.

ആധുനിക അടുക്കളയുടെ എല്ലാ പ്രൗഢിയും എടുത്തു കാണിക്കുന്ന കൗണ്ടര്‍ടോപുകളാണ് കറുത്ത നിറത്തിലുള്ള ഗ്രാനൈറ് കൗണ്ടര്‍ടോപുകള്‍. ഇവ പെട്ടെന്ന് മുഷിയും എന്ന പേടിയേ വേണ്ട. മാത്രമല്ല വൃത്തിയാക്കാനും ഏറെയെളുപ്പമാണ്. കറയോ പോറലോ വരാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമല്ല, വര്‍ഷങ്ങളോളം പുതുമ നിലനിര്‍ത്താന്‍ കഴിവുള്ള ഗ്രാനൈറ്റുകള്‍ പല നിറത്തിലും ഇന്ന് ലഭ്യമാണ്.അതുപോലെ പഴമയുടെ തനിമഎടുത്ത് കാണിക്കുന്നതാണ് മരം കൊണ്ടുള്ള കൗണ്ടര്‍ടോപുകള്‍. ബാക്റ്റീരിയകളെ കൊല്ലാനുള്ള കഴിവ് വുഡന്‍ കൗണ്ടര്‍ടോപ്പിന്റെ സവിശേഷതയില്‍ ഒന്നാണ്. ഒരുപാടു കാലം നീണ്ടുനില്‍ക്കുന്ന കൗണ്ടര്‍ടോപുകള്‍ തേക്ക്, മഞ്ഞ ദേവദാരു, മഹാഗണി എന്നിവയാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ ഈര്‍പ്പം ഉള്ളയിടത്താണ് താമസമെങ്കില്‍ വുഡന്‍ കൗണ്ടര്‍ടോപുകള്‍ ഉപയോഗിക്കതെ ഇരിക്കുന്നതാണ് നല്ലത് കാരണം തടികളിലേക്ക് പെട്ടന്ന് ഈര്‍പ്പം പിടിക്കും. വുഡന്‍ കൗണ്ടര്‍ടോപുകള്‍ ഉപയോഗിക്കുമ്പോള്‍ വെള്ളം അതികം വീഴാതെ സൂക്ഷിക്കുകയും വേണം.ആദ്യം പറഞ്ഞ ഗ്രാനൈറ്റുകള്‍ പോലെ തന്നെ മാര്‍ബിളുകളും പല നിറത്തിലും രൂപത്തിലും ലഭ്യമാണ്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും എന്നാല്‍ ആഗിരണശേഷി കൂടുതലായതിനാല്‍ ചിലയിനം കറകളെ പെട്ടെന്നു വലിച്ചെടുക്കും.

കൗണ്ടര്‍ടോപകളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് നാച്ചുറല്‍ സ്റ്റോണ്‍ കൗണ്ടര്‍ടോപുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സാന്‍ഡ് സ്റ്റോണോ ലൈം സ്റ്റോണോ ആണ് നല്ലത്. കറകള്‍ പ്രതിരോധിക്കുന്നതിനൊപ്പം പൊട്ടലുകള്‍ ഇല്ലാതിരിക്കുകയും ചെയ്യും.എന്നാല്‍ ക്യത്യമായി വൃത്തിയാക്കുകയും പരിപാലിക്കാനും എളുപ്പമാണെങ്കിലും വര്‍ഷങ്ങള്‍ കഴിയുംതോറും പൊട്ടല്‍ വന്നു തുടങ്ങും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍