UPDATES

വീടും പറമ്പും

അകത്തളങ്ങള്‍ക്ക് ഭംഗി നല്‍ക്കുന്ന ഓപ്പണ്‍ ഫ്ളോര്‍ അടുക്കള

മോഡുലാര്‍ കിച്ചനുകളില്‍ തന്നെ 10 വര്‍ഷം മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന സ്ഥിതിയും, ഇന്നത്തെ സ്ഥിതിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്.

ഒരു അടുക്കള എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നത് ആര്‍ക്കിടെക്റ്റോ, ഇന്റീരിയര്‍ ഡിസൈനറോ ആരുമല്ല. ഏതൊരു വീട്ടിലെയും വീട്ടമ്മയാണ്. സ്വന്തം വീട്ടില്‍ എന്തൊക്കെ പാചകരീതികളാണ് ഉള്ളത്, ജീവിതരീതി എങ്ങനെയാണ് എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ മറ്റാരേക്കാളും അറിയുന്നത് അടുക്കള കൈകാര്യം ചെയ്യുന്ന വീട്ടമ്മയ്ക്കു തന്നെയാണ്.ഇന്ന് കിച്ചണ്‍ ഡിസൈനില്‍ ധാരളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മോഡുലാര്‍ കിച്ചനുകളില്‍ തന്നെ 10 വര്‍ഷം മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന സ്ഥിതിയും, ഇന്നത്തെ സ്ഥിതിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നമ്മുടെ ലൈഫ് സ്‌റ്റൈലില്‍ വന്ന മാറ്റമാണ് ഇത്. ഓപ്പണ്‍ ശൈലിക്ക് ഇന്ന് ഏറെ പ്രചാരവും പ്രാധാന്യവുമുണ്ട്. കന്റംപ്രറി ശൈലിയിലാണ് ‘ഓപ്പണ്‍’ കിച്ചന്‍ സാധ്യമാകുന്നത്. ഒരു ട്രഡീഷണല്‍ ഡിസൈനില്‍ അല്ലെങ്കില്‍ സെമി മോഡുലാര്‍ രീതിയില്‍ ഒരിക്കലും ഓപ്പണ്‍ കിച്ചന്‍ ഫലപ്രദമാകില്ല.

വളരെയധികം കുക്കിങ് നടക്കുന്ന ഒരു വീടാണെങ്കില്‍ അതായത് വറുക്കലും പൊരിക്കലും, മസാലകള്‍ ധാരാളം ഉപയോഗിച്ചുള്ള പാചകരീതികള്‍, കൂടുതല്‍ അളവിലുള്ള പാചകം ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉള്ള ഒരു വീട്ടില്‍ തുറന്ന അടുക്കളയാണെങ്കില്‍ ചിലപ്പോള്‍ മണവും, പുകയും മറ്റും വീടിനുള്ളില്‍ മറ്റിടങ്ങളിലേക്ക് കടന്നു വരുവാനും ചിലപ്പോഴെങ്കിലും അലോസരമായി തോന്നുവാനും ഇടയുണ്ട്. രണ്ട് അടുക്കളകള്‍ ഉള്‍പ്പെടുത്തുവാന്‍ സ്ഥലവും ബഡ്ജറ്റും അനുവദിക്കുന്നുണ്ടെങ്കില്‍ ചെറിയ രീതിയിലുള്ള പാചകത്തിനു മാത്രമായുള്ള പാന്‍ട്രികിച്ചന്‍ ഓപ്പണായി പ്ലാന്‍ ചെയ്യുക.കൃത്യമായും വൃത്തിയായും പരിപാലിക്കുന്ന സ്വഭാവമുള്ളവര്‍ക്കേ ഓപ്പണ്‍ കിച്ചന്‍ യോജിക്കൂ എന്ന് പ്രത്യേകം ഓര്‍ക്കുക.

അടുക്കളയിലെ കബോഡുകള്‍, ഷട്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ന് നിരവധി മെറ്റീരിയലുകള്‍ ഉണ്ട്. കബോഡുകള്‍ക്ക് സ്റ്റീല്‍, അലുമിനിയം, മറൈന്‍ ഗ്രേഡ് പ്ലൈവുഡ്, മള്‍ട്ടിവുഡ് എന്നിവയും ഷട്ടറുകള്‍ക്കാണെങ്കില്‍ ലാമിനേറ്റ്ഡ് മറൈന്‍പ്ലൈ, പെയിന്റഡ് പ്രീ ലാമിനേറ്റ് എംഡിഎഫ്, വെനീര്‍, പിവിസി മെം ബ്രെയ്ന്‍, അക്രിലിക്, ലാക്വര്‍ ഫിനിഷ് എന്നിങ്ങനെ ഒട്ടനവധി ഇനങ്ങളും തരങ്ങളും ഉണ്ട്. ബഡ്ജറ്റ് പരിമിതമാണെങ്കില്‍ പ്രീലാമിനേറ്റ് എംഡിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്. ഇതൊന്നുമല്ലാതെ ട്രഡീഷണല്‍ രീതിയില്‍ തേക്ക് മുതലായ നാച്വറല്‍ വുഡും ഉപയോഗിക്കാം. പോളിഷിങ് ഉള്‍പ്പെടെയുള്ള ലേബര്‍ ചാര്‍ജ് നോക്കുമ്പോള്‍ ഇത് വളരെ ചെലവേറിയതാണ്. അലുമിനിയം, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഷെല്‍ഫുകളും ഷട്ടറുകളും ഏറെ നാള്‍ ഈടു നില്‍ക്കുന്നവയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍