UPDATES

വീടും പറമ്പും

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ 26 ശതമാനം വര്‍ധനവ്

2019 ലെ ആദ്യപകുതിയിലെ കണക്കനുസരിച്ച് ഈ മേഖലയിലെ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.വാണിജ്യ, വെയര്‍ ഹൗസിങ് മേഖലയിലേക്കാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപം കൂടുതല്‍ ഒഴുകിയെത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി (പിഇ) നിക്ഷേപത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്വകാര്യ ഇക്വിറ്റിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

2019 ലെ ആദ്യപകുതിയിലെ കണക്കനുസരിച്ച് ഈ മേഖലയിലെ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.വാണിജ്യ, വെയര്‍ ഹൗസിങ് മേഖലയിലേക്കാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപം കൂടുതല്‍ ഒഴുകിയെത്തിയത്. അതേസമയം രാജ്യത്ത് പിഇ നിക്ഷേപത്തില്‍ കൂടുതല്‍ ഒഴുക്കുണ്ടായത് മുംബൈ നഗരത്തിലേക്കാണ്.

ഏകദേശം 27 ശതമാനം പിഇ നിക്ഷേപമാണ് മുബൈയിലേക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പിഇ നിക്ഷേപമായി ഒഴുകിയെത്തിയത്. ഇക്കാലയളവില്‍ 1.05 ബില്യണ്‍ ഡോളറാണ് 2019 ന്റെ ആദ്യപകുതിയില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായി രേഖപ്പെടുത്തിയത്. അതുപോലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരമായ പൂണൈയിലേക്ക് ആകെ ഒഴുകിയെത്തിയ പിഇ നിക്ഷേപം 237 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് 2019 ന്റെ ആദ്യ പകുതിയില്‍ 1.2 ബില്യണ്‍ ഡോളറും വിദേശ നിക്ഷേപമായി ഒഴുകിയെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍