UPDATES

വീടും പറമ്പും

മഴയില്‍ നിന്നും വീടിനെ സംരക്ഷിക്കാം ; വീടിന് നല്‍കാം കൂടുതല്‍ കരുതല്‍

വെള്ളക്കെട്ട് കൂടുതലുള്ള സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കില്‍ ബെയ്‌സ്‌മെന്റ് വഴി ഭിത്തിയിലേക്കും ഈര്‍പ്പം കടന്നു വരും. അത്തരം മുന്‍കാല അനുഭവമുണ്ടെങ്കില്‍ ബെയ്‌സ്‌മെന്റിന് ചുറ്റും രണ്ടടി വീതിയില്‍ നാല് ഇഞ്ച് കനത്തില്‍ പി.സി.സി 1:3:6 ചെയ്യണം.

മഴ വീണ്ടും സജീവമാവുകയാണ്. മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് തന്നെ വീടിന് മുന്‍കരുതലുകള്‍ നല്‍ക്കേണ്ടതാണ്. വീടിനും വീട്ടുകാര്‍ക്കുമൊക്കെ ഒരുപോലെ പരിചരണം നല്‍കേണ്ട കാലമാണിത്. ആരോഗ്യപൂര്‍ണമായ അന്തരീക്ഷത്തിന് വൃത്തിയും വെടിപ്പുമുള്ള അകത്തളങ്ങള്‍ കൂടിയേ തീരു.

ആദ്യം തന്നെ വീടിനു ചുറ്റും അപകടാവസ്ഥയിലായ മരങ്ങളോ ശാഖകളോ ഉണ്ടെങ്കില്‍ വെട്ടിമാറ്റണം. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. മെറ്റല്‍ ഉത്പന്നങ്ങളെന്തെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവയെ വെള്ളം നനയാതെ സൂക്ഷിക്കുക. ഈര്‍പ്പമുണ്ടെങ്കില്‍ ഇത്തരം മെറ്റല്‍ ഉത്പന്നങ്ങളില്‍ തുരുമ്പ് പിടിക്കാന്‍ ഇടയാകും.

വേനല്‍ക്കാലത്ത് ഇലയും പൊടിയും അടിഞ്ഞുകൂടി വെള്ളം ഒലിച്ചു പോകാനുള്ള ഓവുകളിലും പൈപ്പുകളിലും തങ്ങി നിന്ന് ബ്ലോക്കുണ്ടാക്കും ഇതിന്റെ ഫലമായി ഭിത്തിയിലും മച്ചിലും ഈര്‍പ്പം ഇറങ്ങുകയും ഇത് വിള്ളല്‍ വിഴാന്‍ ഇടയാക്കുന്നു. മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ ഡ്രെയ്‌നേജ് പൈപ്പില്‍ തടസ്സമൊന്നുമില്ലെന്ന് ഉറപ്പാക്കുക. സണ്‍ ഷേഡിലെ കരിയിലകളും മാലിന്യങ്ങളും നീക്കം ചെയ്യുക.

മഴക്കാലം കഴിയുമ്പോള്‍ പല കോണ്‍ക്രീറ്റ് വീടുകളും ചോര്‍ന്നൊലിക്കുന്നതും, കമ്പി തുരുമ്പിച്ച് അടിപ്പാളികള്‍ സ്ലാബില്‍ നിന്നും അടര്‍ന്ന് വീഴുന്നതും പതിവാണ്. റൂഫ് ടെറസില്‍, സ്ലാബ് ടോപ്പില്‍ മഴക്കാലത്തിനു മുന്‍പേ ചില കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിക്കണം.വെള്ളക്കെട്ട് കൂടുതലുള്ള സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കില്‍ ബെയ്‌സ്‌മെന്റ് വഴി ഭിത്തിയിലേക്കും ഈര്‍പ്പം കടന്നു വരും. അത്തരം മുന്‍കാല അനുഭവമുണ്ടെങ്കില്‍ ബെയ്‌സ്‌മെന്റിന് ചുറ്റും രണ്ടടി വീതിയില്‍ നാല് ഇഞ്ച് കനത്തില്‍ പി.സി.സി 1:3:6 ചെയ്യണം. അതിനുമേല്‍ വേണമെങ്കില്‍ എക്സ്റ്റീരിയര്‍ ടൈല്‍സും പതിക്കാം. അത്തരം ബെയ്‌സ്‌മെന്റ് പ്രൊട്ടക്ടര്‍ കോണ്‍ക്രീറ്റിനും ചെറിയ ചെരിവ് പുറത്തേക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. ഇത് ഒരു പരിധിവരെ ഭിത്തിയിലെ നിയന്ത്രിക്കും.

മഴക്കാലത്ത് വീട്ടില്‍ കാര്‍പ്പെറ്റുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. നന്നായി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. ചവിട്ടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ മഴക്കാലത്ത് കഴിയുന്നതും പ്ലാസ്റ്റിക്ക് ചവിട്ടി ഉപയോഗിക്കുക. മഴക്കാലത്തിന് മുന്നേ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഇവ ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം. രണ്ടോ മൂന്നോ കോട്ടിങ്ങായി നല്‍കാം.മൂന്ന് മാസം കൂടുമ്പോള്‍ വെള്ളം ഒലിച്ചു പോകാനുള്ള പൈപ്പുകള്‍ വൃത്തിയാക്കണം. ടെറസില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ അല്‍പം ഉയര്‍ത്തി ചെറിയ ബംപുകള്‍ നിര്‍മിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍