UPDATES

വീടും പറമ്പും

ഭവനവായ്പ ജൂലായ് മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കാനൊരുങ്ങി എസ്ബിഐ

75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവില്‍ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോള്‍ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേര്‍ത്തിയുള്ള പലിശയാണ് ബാധകമാകുക.

എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. നിലവിലുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടര്‍ന്നും നല്‍കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

ജൂലായ് ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവില്‍ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോള്‍ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേര്‍ത്തിയുള്ള പലിശയാണ് ബാധകമാകുക.

ഈ നിരക്കില്‍ വരുമ്പോള്‍ എട്ടുശതമാനമാകും പലിശ. 40 ബേസിസ് പോയന്റുകൂടി പലിശ നിരക്കില്‍ കൂടും. നിലവില്‍ ഭവനവായ്പയെടുത്തിട്ടുള്ളവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാല്‍ പലിശയില്‍ കാല്‍ശതമാനം കുറവുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍