ചെടികളില്‍ കാണുന്ന ഈ മഞ്ഞ നിറങ്ങള്‍ക്കും നിറം മങ്ങിത്തുടങ്ങുന്നതിനും കാരണം പോഷകക്കുറവാകാം. ചെടികള്‍ക്കു വേണ്ട പ്രധാന പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവുകൊണ്ട് വളര്‍ച്ച മുരടിക്കാം.
വീടിനുള്ളില്‍ പച്ചപ്പ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അകത്തളത്തില്‍ ചെടികള്‍ നട്ടാല്‍ ഭംഗി മാത്രമല്ല , പൊടിയും മറ്റും നീക്കാനും ശുദ്ധവായു കിട്ടാനും ഉപകരിക്കും.വീടിനകത്ത് ആഗ്രഹിക്കുന്നതുപോലെ പച്ചപ്പു നിറയ്ക്കാന്‍ സാധിക്കുന്ന ഉദാത്തമായ മാര്‍ഗമാണ് ഇന്‍ഡോര്‍ പ്ലാന്റ്സ്.
വീട്ടിനു പുറത്തെ ചെടികളെ നോക്കുന്നതുപോലെയല്ല അകത്തു വളര്‍ത്തുന്ന ചെടികളെ പരിപാലിക്കേണ്ടത്. ഒന്നും അമിതമാകാതെയും എന്നാല്‍ ചെടിക്കാവശ്യമായ പോഷകങ്ങളൊക്കെ ലഭ്യമാകുന്ന രീതിയിലും ആയിരിക്കണം ഇത്. പുറത്തെ ചെടികളില്‍ ഒഴിക്കുന്നതുപോലെ അമിതമായി ഇന്‍ഡോര്‍ പ്ലാന്റ്‌സില്‍ വെള്ളം ഒഴിക്കേണ്ടതില്ല. വാടലോ കടുത്ത നിറങ്ങളോ ചെടിയില്‍ കാണുകയാണെങ്കില്‍ വെള്ളമൊഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ധാരളം വെള്ളം ഒഴിക്കുന്നത് വേരുകള്‍ അഴുകുന്നതിന് കാരണമാകുന്നു.
ചെടികളുടെ ആരോഗ്യത്തിന് നിര്‍ബന്ധമായ കാര്യമാണ് പ്രകാശം. ഇലകള്‍ മഞ്ഞ നിറമാവുകയോ പൂര്‍ണ വളര്‍ച്ചയെത്താതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ നിങ്ങളുടെ ചെടിക്ക് വേണ്ട പ്രകാശം കിട്ടുന്നില്ലെന്നു മനസ്സിലാക്കാം. ചെടികളില്‍ കാണുന്ന ഈ മഞ്ഞ നിറങ്ങള്‍ക്കും നിറം മങ്ങിത്തുടങ്ങുന്നതിനും കാരണം പോഷകക്കുറവാകാം. ചെടികള്‍ക്കു വേണ്ട പ്രധാന പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവുകൊണ്ട് വളര്‍ച്ച മുരടിക്കാം.
ചെടി മാറിമാറിവരുന്ന താപനിലയില്‍ വെക്കുന്നതും അഭികാമ്യമല്ല. ഒരു റൂമില്‍ നിന്നും മറ്റൊരു റൂമിലേക്കു മാറ്റി വീണ്ടും അവിടെ നിന്നു മാറ്റി ശീലിച്ചാല്‍ ചെടിയെ അതു ദോഷകരമായി ബാധിക്കും. ഓരോ റൂമിനും വ്യത്യസ്ത താപനിലയായിരിക്കും ഉണ്ടാവുക. താപനിലയിലെ ചെറിയ മാറ്റം പോലും ചെടിയുടെ വളര്‍ച്ചയെ ബാധിക്കും.
അതുപോലെ നടുത്തളത്തില്‍ ലഭിക്കുന്ന പ്രകാശത്തിന്റെ അളവനുസരിച്ചുവേണം ചെടികള്‍ തിരഞ്ഞെടുക്കാന്‍. പലനിറത്തില്‍ ഇലകള്‍ ഉള്ളവ കൂടുതല്‍ പ്രകാശം ലഭിക്കുന്നിടത്തും മുഴുവനായി പച്ചനിറത്തില്‍ ഇലകള്‍ ഉള്ളവ പ്രകാശം കുറഞ്ഞയിടത്തുമാണ് നടേണ്ടത്. അഗ്ലോനിമ, മരാന്റാ, സിന്‍ഗോണിയം, പെപ്പറോമിയ, ഡ്രസീന എല്ലാം പലനിറത്തില്‍ ഇലകള്‍ ഉള്ളവയാണ്. ടേബിള്‍ പാം, ബോസ്റ്റണ്‍ ഫേണ്‍, ഫിംഗര്‍ പാം, മോണ്‍സ്റ്റീറ, സ്പാത്തിഫില്ലം, ഗ്രീന്‍ ഷഫ്ളീറ എല്ലാം തണല്‍ ഉള്ളിടത്ത് ഉപയോഗിക്കാം. വിസ്താരമുള്ള നടുമുറ്റത്തേക്ക് ഉയരത്തില്‍ വളരുന്ന ഇന്ത്യന്‍ റബ്ബര്‍ ചെടി, ലീയ, ബേര്‍ഡ്സ് നെസ്റ്റ് ഫേണ്‍, ഫിംഗര്‍ പാം, മുള എല്ലാം യോജിച്ചവയാണ്.