UPDATES

വീടും പറമ്പും

വീട് പണിയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

വാങ്ങിയ സ്ഥലത്ത് ഉദ്ദേശിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ വഴി ഉറപ്പുവരുത്തേണ്ടതാണ്. റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയാണെങ്കില്‍ ആയതിന് രേഖാമൂലമായ തെളിവ് വാങ്ങി സൂക്ഷിക്കണം.

വീട് ജീവിതത്തിലെ ഒരു വലിയ ഒരു സമ്പാദ്യം കൂടിയണ്. എന്നാല്‍ വീട് വയ്ക്കും മുമ്പ് പ്ലാനിനെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചും മാത്രം ശ്രദ്ധിച്ചാല്‍ പോരാ, പ്ലോട്ടിനെക്കുറിച്ചും കൃത്യമായി ധാരണയുണ്ടായിരിക്കണം. പലരും വീട് നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോളാണ് പ്ലോട്ടിന്റെ പല പ്രശ്‌നങ്ങളും തിരിച്ചറിയുന്നത്.

വീടും സ്ഥലവും വാങ്ങി വീട് വയ്ക്കാന്‍ പദ്ധതിയിടുമ്പോള്‍ തന്നെ പലപ്പോഴും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് ഈ ജോലി നല്‍കുകയാണ് പതിവ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, റവന്യു വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, അഗ്നിശമനസേന, തുടങ്ങി വസ്തുവിന്റെ സ്വഭാവമനുസരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് വസ്തു ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടത്.

അടിയാധാരം, മുന്നാധാരം എന്നിവ പരിശോധിച്ച് നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തണം.വാങ്ങിയ സ്ഥലത്തിന് സമീപത്തായി സര്‍ക്കാര്‍ അംഗീകൃതപദ്ധതികളോ റോഡ് വികസനമോ നടപ്പാക്കാന്‍ ഉത്തരവുണ്ടെങ്കിലോ സര്‍ക്കാരിന് പദ്ധതിയുണ്ടെങ്കിലോ ഭാവിയില്‍ അതിനുള്ള സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഈ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

വാങ്ങിയ സ്ഥലത്ത് ഉദ്ദേശിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ വഴി ഉറപ്പുവരുത്തേണ്ടതാണ്. റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയാണെങ്കില്‍ ആയതിന് രേഖാമൂലമായ തെളിവ് വാങ്ങി സൂക്ഷിക്കണം. അപ്രകാരം സൗജന്യമായി നല്‍കുന്ന സ്ഥലത്തിന്കെട്ടിടനിര്‍മാണച്ചട്ടപ്രകാരമുള്ളപ്രത്യേകആനുകൂല്യംബില്‍ഡിങ്പെര്‍മിറ്റ്വാങ്ങുന്നസമയത്ത്കൈപ്പറ്റാവുന്നതുമാണ്.ഭൂമിവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍