UPDATES

വീടും പറമ്പും

കുട്ടികളുടെ റൂം ഡിസൈന്‍ ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കാം

മിക്ക കുട്ടികളും സാങ്കല്‍പിക ലോകത്ത് മുഴുകിയിരിക്കുന്നവരാണ്.അവര്‍ക്കിഷ്ടപ്പെട്ട അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്.

വീട് പണിയുമ്പോള്‍ അതിലെ ഓരോ മുറിയും വളരെ ശ്രദ്ധിച്ചു ഡിസൈന്‍ ചെയ്യാണം ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ഓരോ രീതിയിലാണ്. വീട് പണിയാന്‍ പോകുമ്പോള്‍ പ്രാധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളിലൊന്നാണ് കുട്ടികളുടെ മുറികള്‍. കുട്ടികളുടെ ഇഷ്ടങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതിനാല്‍ അവര്‍ക്കുള്ള റൂമുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വീട്ടില്‍ നാച്ചുറല്‍ ലൈറ്റ് ഏറ്റവുമധികം കിട്ടുന്നയിടം കുട്ടികളുടെ മുറിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കളിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് പ്രകൃതിദത്തമായ വെളിച്ചം ലഭിക്കണം.ഒപ്പം കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലുമുള്ള ലൈറ്റുകളും സ്ഥാപിക്കാം.സ്റ്റോറേജ് സ്പേസുകള്‍ ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളുടെ മുറിയില്‍ അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്പേസുകള്‍ വേണം ഉണ്ടാക്കാന്‍.

മിക്ക കുട്ടികളും സാങ്കല്‍പിക ലോകത്ത് മുഴുകിയിരിക്കുന്നവരാണ്.അവര്‍ക്കിഷ്ടപ്പെട്ട അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്.
ഫര്‍ണിച്ചറും കര്‍ട്ടനുകളും തുടങ്ങി എല്ലാ ആക്സസറികളും പരിഷ്‌കരിച്ച് വെറൈറ്റിയായി അവതരിപ്പിക്കാം. പഴയ വസ്തുക്കളെ ക്രിയേറ്റീവ് ആയി അവതരിപ്പിക്കാന്‍ പറ്റിയ ഇടവുമാണ് കുട്ടികളുടെ മുറികള്‍.അതുപോലെ കുട്ടികളുടെ മുറി ഡിസൈന്‍ ചെയ്യുമ്പോള്‍ ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഠനത്തിനായി ഒരു മേശയും ബുക്കുകള്‍ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സ്പേസും ഉണ്ടായിരിക്കണം. കിടക്കയിലും കസേരയിലും തുടങ്ങി ബെഡ്റൂമിലെ സകല സാധനങ്ങളിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനിലോ കളറിലോ ആയിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍