UPDATES

വീടും പറമ്പും

ചൂടില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ക്രോസ് വെന്റിലേഷന്‍ ചൂട് ക്രമീകരിക്കാനുള്ള നല്ലൊരു ഉപാധിയാണ്.അതുപോലെ തന്നെയാണ് ജനാലയ്ക്ക് അരികില്‍ ചെടിനടുന്നത് ഇത് ഉഷ്ടണം കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത് കറയാതിരിക്കാനും സഹായിക്കും

ചൂടുക്കാലം എത്തിയതോടെ വീടുകളെല്ലാം ചുട്ടുപെള്ളുകയാണ്. വീടുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ തന്നെയാണ് ഇതിന് കാരണം. എസി വെക്കാമെന്നു വിചാരിച്ചാലോ വൈദ്യുതിബില്ലിന്റെ കാര്യം ആലോചിക്കുമ്പോള്‍ ഈ തിരുമാനത്തില്‍ നിന്നും വേഗംമാറും .സാമ്പത്തിക നഷ്ടം വരുത്താതെ വീട്ടിലെ ചൂടുകുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്താണെന്ന് നോക്കാം.

ഇതില്‍ ആദ്യത്തെ മാര്‍ഗമാണ് രാവിലെയും വൈകുന്നേരവും നിശ്ചിത സമയത്ത് ജനാലകള്‍ തുറന്നിടുന്നതിലൂടെ ചൂട് കുറയ്ക്കാന്‍ സാധിക്കും.ക്രോസ് വെന്റിലേഷന്‍ ചൂട് ക്രമീകരിക്കാനുള്ള നല്ലൊരു ഉപാധിയാണ്.അതുപോലെ തന്നെയാണ് ജനാലയ്ക്ക് അരികില്‍ ചെടിനടുന്നത് ഇത് ഉഷ്ടണം കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത് കറയാതിരിക്കാനും സഹായിക്കും.ജനാലകള്‍ക്ക് മുള ഉപയോഗിച്ചുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും വീടിനകത്തേക്ക് സൂര്യപ്രകാശം കടക്കുന്നത് തടഞ്ഞാല്‍ ഒരു പരിധിവരെ ചൂട് കുറയ്ക്കാവുന്നതാണ്.

ഈ വെള്ള പ്രതലം ചൂട് ആകീരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. ടെറസിനു മുകളില്‍ ഇള്ളം നിറത്തിലുള്ള പെയിന്റെ അടിക്കുന്നത് ചൂട് തടയാന്‍ സഹായിക്കും. ഇതുവഴി ചൂടിനെ പ്രതിരോധിക്കുന്ന ഉപരിതലമായി മാറും.ടെറസില്‍ പെയിന്റെ അടിക്കുകമാത്രമല്ല ചെടികള്‍ നടുന്നതും നേരിട്ടുള്ള സൂര്യപ്രകാശത്തെ തടഞ്ഞ് ടെറസിലെ ചൂട് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. പോളിത്തീന്‍ ഷീറ്റും മരത്തടിയും ഉപയോഗിച്ച് മണ്ണുനിറയ്ക്കാനുള്ള പ്രതലമുണ്ടാക്കി മണ്ണുനിറച്ച് ഇതില്‍ ചെടികള്‍ നടണം. പോളീത്തീന്‍ ഷീറ്റ് ഉള്ളതുകൊണ്ട് ചെടിനനയ്ക്കുമ്പോള്‍ വെള്ളം ലീക്കാകുമെന്ന പേടിയേ വേണ്ട. ഇങ്ങനെ നമ്മുടെ വീടിനെ ചൂടില്‍ നിന്നും അകറ്റാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍