UPDATES

വീടും പറമ്പും

വീടുകളില്‍ മാലിന്യം സംസ്‌കരിക്കാന്‍ ഈ മാര്‍ഗങ്ങള്‍ കൂടി ശ്രദ്ധിക്കാം

മാലിന്യ നീര്‍മാര്‍ജനം പോലെ തന്നെ ഊര്‍ജസംരക്ഷണവും ലക്ഷ്യമിടുന്നവര്‍ക്കു പ്രയോജനകരമായ രീതിയാണ് ബയോഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍ ഇതിനു കുറച്ചധികം മാലിന്യം അനിവാര്യമാണ്. അതിനാല്‍ ആളുകള്‍ കൂടുതലുള്ള വീടുകളിലാണ് ഇത് ഉപകാരപ്രദമാകുക

ദിവസങ്ങളോളം മാലിന്യങ്ങള്‍ വീട്ടുപടിക്കല്‍ കെട്ടിക്കിടക്കുന്ന കാഴ്ച നഗരങ്ങളില്‍ പതിവാണ്. ഈ അവസ്ഥാമാറുന്നതിന് ജൈവ മാലിന്യങ്ങളെ തരംതിരിച്ചു സ്വന്തം വീട്ടില്‍ത്തന്നെ മറവു ചെയ്യുന്നതിനായി ധാരളം മാര്‍ഗങ്ങള്‍ ഇന്ന് വിനയോഗിക്കുന്നുണ്ട്.

ചിട്ടയായ രീതി പിന്തുടര്‍ന്നാല്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ ഒരിക്കലും ഒരു തലവേദനയാകില്ല. മറിച്ച്, മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം ആണ് എന്ന പല്ലവി അന്വര്‍ഥമാക്കുന്ന രീതിയില്‍ മണ്ണിര കമ്പോസ്റ്റുകള്‍ ഉണ്ടാക്കിയും, അടുക്കളത്തോട്ടം നിര്‍മിച്ചും, ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചും വീടുകളിലെ മാലിന്യത്തെ ആയാസരഹിതമായി നിര്‍മാര്‍ജനം ചെയ്യാം.

മാലിന്യ നിര്‍മാരാജനത്തിന്റെ ഒരു പ്രധാന രീതിയാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം. ഓര്‍ഗാനിക് മാലിന്യങ്ങളിലെ വളത്തിന്റെ രൂപത്തിലേക്കു മാറ്റുന്ന പ്രക്രിയയാണിത്. അടുക്കളത്തോട്ടത്തിലെ ചെടികള്‍ക്കും മറ്റും വളമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ വെര്‍മി കമ്പോസ്റ്റ് നിര്‍മിക്കാന്‍ എളുപ്പമാണ്. സാധാരണ കമ്പോസ്റ്റ് നിര്‍മാണത്തിന് മൂന്ന് നാല് ദിവസങ്ങള്‍ വേണമെന്നുള്ളപ്പോള്‍ മണ്ണിര കമ്പോസ്റ്റ് ഉല്‍പാദിപ്പിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂര്‍ മതിയാകും. തുറന്ന ഭൂമിയുടെ ഉപരിതലത്തിലായി കുറഞ്ഞത് അറുപതു സെന്റീമീറ്റര്‍ ഉയരമുള്ള ടാങ്ക് നിര്‍മിച്ച് അതില്‍, ഈര്‍പ്പം നിലനിര്‍ത്തി, മണ്ണിരകളെ വളര്‍ത്തിയാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം.

അതുപോലെ മണ്ണിര കമ്പോസ്റ്റ്, മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ധിപ്പിക്കുന്നു, ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പല പദാര്‍ഥങ്ങളും നല്‍കുന്നു.മണ്ണിരക്കമ്പോസ്റ്റ് പോലെ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ പൈപ്പ് കമ്പോസ്റ്റും നിര്‍മിക്കാം. മാലിന്യസംസ്‌കരണത്തിലെ പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം. കമ്പോസ്റ്റ് നിര്‍മിക്കുന്നതിനു രണ്ട് പൈപ്പുകളാണ്, ഇതിനായി മണ്ണില്‍ ഘടിപ്പിക്കേണ്ടത്. പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചച്ചാണകലായനി ഒഴിക്കണം. ശേഷം അഴുകുന്ന പാഴ്വസ്തുക്കള്‍, അതായതു പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കള്‍ എന്നിവ അതിലേക്കിടാം. ആഴ്ചതോറും ചാണകം/ശര്‍ക്കര/പുളിച്ച തൈര്/നന്നായി പുളിപ്പിച്ച മോര്/വേപ്പിന്‍പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് ഒഴിക്കുന്നത് നല്ലതാണു. ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ലറി അടുത്ത പൈപ്പിലൂടെ ശേഖരിക്കാം.

മാലിന്യ നിര്‍മാര്‍ജനത്തിനല്ലാതെ കൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടിദായകവുമായ വളവും പൈപ്പ് കമ്പോസ്റ്റില്‍ ലഭിക്കുന്നു.അടുക്കളമാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ ഒരു മാര്‍ഗമാണ്, വീട്ടുമുറ്റത്തായി ഒരു മീന്‍കുളം നിര്‍മിക്കുക എന്നത്. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വേണം ഇതില്‍ വളര്‍ത്താന്‍. 0-15 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള സിമന്റ് ടാങ്ക് ഇതിനായി ഒരുക്കാം.ദീര്‍ഘകാല ബിസിനസ് മൂല്യം കണക്കാക്കിയാല്‍ ഇതും ലക്ഷങ്ങളുടെ ആദായം തരും.മാലിന്യ നീര്‍മാര്‍ജനം പോലെ തന്നെ ഊര്‍ജസംരക്ഷണവും ലക്ഷ്യമിടുന്നവര്‍ക്കു പ്രയോജനകരമായ രീതിയാണ് ബയോഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍ ഇതിനു കുറച്ചധികം മാലിന്യം അനിവാര്യമാണ്. അതിനാല്‍ ആളുകള്‍ കൂടുതലുള്ള വീടുകളിലാണ് ഇത് ഉപകാരപ്രദമാകുക. അഞ്ച് അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു ഘനമീറ്റര്‍ വലുപ്പമുള്ള പ്ലാന്റ് മതിയാകും. ചുരുങ്ങിയ ചെലവില്‍ ഏകദേശം നാലുമണിക്കൂര്‍ സമയം കൊണ്ടു പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

പ്ലന്റിനുള്ളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവവാതകം പ്ലാന്റിലെ വാതക സംഭരണിയില്‍ ശേഖരിക്കപ്പെടുന്നു. ഇതു പൈപ്പ് ലൈന്‍വഴി അടുക്കളയിലെത്തിച്ച് ഗ്യാസ് സ്റ്റൗവിലേക്കു കണക്ടു ചെയ്താണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇന്നു ധാരാളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് വളരെ വിജയകരമായി ഉപയോഗിച്ചുവരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍