പൈപ്പുകളില്‍ ടാപ്പ് ഷവര്‍ ഉപയോഗിക്കുക. ലീക്കായ പൈപ്പുകള്‍ ഉടന്‍ മാറ്റുക.
2030ഓടെ 70 കോടി ജനങ്ങള്‍ വെള്ളമില്ലാതെ പലായനം ചെയ്യേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനും ജലബജറ്റ് അത്യാവശ്യമാണ്. മിക്ക വീടുകളിലും ജലത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്.
എങ്ങനെ, വളരെ കുറഞ്ഞ ചിലവില്‍ ജല ഉപയോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം
ജലത്തിന്റെ പുനരുപയോഗം പലരീതികളില്‍ ജലദൗര്‍ലഭ്യത്തെ തടയും. വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഫ്ളഷിങ് റീസൈക്ലിങ് വഴി ഫ്ളഷിങ്ങിന് ഉപയോഗിക്കുന്ന വെള്ളം ചെറിയ പുനഃചംക്രമണം നടത്തി വീണ്ടും ഫ്ളഷിങ്ങിന് ഉപയോഗിക്കാം.വേനലില്‍ മാത്രം വെള്ളത്തെപ്പറ്റി ചിന്തിക്കാതെ മഴക്കാലങ്ങളില്‍ പ്രാദേശിക റീചാര്‍ജിങ് രീതികള്‍ ഉപയോഗിക്കുക. തുലാവര്‍ഷത്തില്‍ പൊതുവെ കുറഞ്ഞ മഴ ലഭിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുലാവര്‍ഷ മഴ പരമാവധി റീഫില്‍ ചെയ്യുക. വീടുകളിലെ മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം നേരിട്ട് കിണറുകളിലെത്തിക്കുന്ന കിണര്‍ റീച്ചാര്‍ജിങ്ങും നടത്താം.
പൈപ്പുകളില്‍ ടാപ്പ് ഷവര്‍ ഉപയോഗിക്കുക. ലീക്കായ പൈപ്പുകള്‍ ഉടന്‍ മാറ്റുക. ചെടികളുടെ അടിഭാഗത്ത് ഉണങ്ങിയ ഇലകളോ ജൈവമാലിന്യങ്ങളോ ഇട്ടാല്‍ ബാഷ്പീകരണം കുറയുകയും ചെടികള്‍ രണ്ടുനേരം നനയ്ക്കുന്നത് ഒന്നാക്കി ചുരുക്കാനും സഹായിക്കും.
അതുപോലെ വാഷിങ് മെഷീനുകളില്‍ വസ്ത്രങ്ങളുടെ ലോഡ് കുറവായിരിക്കുന്ന സാഹചര്യത്തില്‍ അലക്ക് അടുത്ത ദിവസത്തേക്ക് നീട്ടി വെക്കുക. വസ്ത്രങ്ങളുടെ അളവ് കുറഞ്ഞാലും ജല ഉപയോഗത്തില്‍ കുറവ് വരുന്നില്ല. ഇതോടൊപ്പം അലക്കുയന്ത്രത്തിലെ വെള്ളം ചെടി നനയ്ക്കാനും മറ്റും ഉപയോഗിക്കാം.