UPDATES

വീടും പറമ്പും

വീടിന്റെ അകത്തളങ്ങള്‍ക്ക് ഇണങ്ങുന്ന ട്രെന്‍ഡി ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കാം

മരത്തിന്റെ ഫര്‍ണിച്ചറുകളായിരുന്നു അല്‍പം മുമ്പുവരെ വീടുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മരത്തിന്റെ ഗൃഹോപകരണങ്ങളാണെങ്കില്‍ കടുംനിറങ്ങള്‍ പാടേ ഔട്ടായി. പകരം നേര്‍ത്ത നിറങ്ങളിലുള്ള തേക്ക്, ഓക്ക്, ലൈറ്റ് വാള്‍നട്ട് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ടയിടമാണ് ലിവിങ് റൂ.അതിഥികളെ വരവേല്‍ക്കുന്നതും ഒഴിവു സമയം ചിലവിടുന്നതുമൊക്കെ തുടങ്ങി ഏറ്റവുമധികം സജീവമായിരിക്കുന്നയിടമാണ് ലിവിങ് റൂകള്‍. വലിച്ചുവാരി ഫര്‍ണിച്ചറുകള്‍ വാങ്ങികൂട്ടി ഇട്ടാല്‍ ഭംഗിയാക്കണം എന്നില്ല. വിട്ടിലെക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങികൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

ഭംഗി മാത്രമല്ല ഉപയോഗം, സൗകര്യം എന്നിവയും നോക്കിയാണ് ഫര്‍ണിച്ചര്‍ വാങ്ങുന്നത്. മെറ്റല്‍, ഗ്ലാസ് ഗൃഹോപകരണങ്ങള്‍ ബ്രാസ് ഗോള്‍ഡ്, കോപ്പര്‍ എന്നിവ കൊണ്ടുള്ള കാലുകളും ഗ്ലാസ് ഉപയോഗിച്ചുള്ള ടേബിള്‍ ടോപ്പും. മരത്തിന്റെ കാലുകളും ഗ്രാനൈറ്റ് പോലുള്ള കല്ലുകളുടെ ടേബിള്‍ ടോപ്പുമുള്ള കോഫി ടേബിള്‍, ടീ ടേബിള്‍, ടീപ്പോയ് ഇവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

മരത്തിന്റെ ഫര്‍ണിച്ചറുകളായിരുന്നു അല്‍പം മുമ്പുവരെ വീടുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മരത്തിന്റെ ഗൃഹോപകരണങ്ങളാണെങ്കില്‍ കടുംനിറങ്ങള്‍ പാടേ ഔട്ടായി. പകരം നേര്‍ത്ത നിറങ്ങളിലുള്ള തേക്ക്, ഓക്ക്, ലൈറ്റ് വാള്‍നട്ട് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.ഗൃഹോപകരണങ്ങളുടെ കാലുകളിലും മാറ്റങ്ങള്‍ കാണാം. ചതുരത്തിലും ദീര്‍ഘ ചതുരത്തിലുമുള്ള കാലുകള്‍ക്ക് പകരം ഉരുണ്ട, കോണിക്കല്‍ പോയിന്റഡ് വുഡന്‍ കാലുകളായി. മേശയിലും കസേരയിലും സോഫയിലും അങ്ങനെ തന്നെ. നാലു വശത്തേക്കും വിടര്‍ന്നു നില്‍ക്കുന്ന ഫ്ളെയേര്‍ഡ് കാലുകളുമുണ്ട്.

ഊണുമുറിയിലും സ്വീകരണ മുറിയിലും നിറഞ്ഞു നില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. ഒതുങ്ങിക്കിടക്കുന്നവയോടാണ് ആളുകള്‍ക്ക് ഏറ്റവും ഇഷ്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍