UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറഞ്ഞ ചെലവില്‍ പഠിക്കാനുള്ള അവസരം അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമമാണിത്- വീണ ജോര്‍ജ്

Avatar

വീണ ജോര്‍ജ് 

യുഡിഎഫ് സ്വാശ്രയ കോളേജ് വിഷയത്തില്‍ ഇപ്പോള്‍ നടത്തുന്ന ഈ സമരം അനാവശ്യമാണ്. കാരണം ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത് സ്വാശ്രയ മെഡികല്‍ കോളേജ് പ്രവേശനത്തിന് ഒരു നിയന്ത്രണം കൊണ്ടുവരാനാണ്. 25,000 രൂപ ഫീസ്‌ കൊടുത്തു പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 449 വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്‌ ഇളവ് ലഭിക്കുന്നുണ്ട്. നീറ്റ് വഴി പ്രവേശനം വേണം എന്ന് വ്യവസ്ഥ വന്ന സാഹചര്യത്തില്‍ മാനേജ്മെന്റ് സീറ്റില്‍ തലവരി പണം ഒഴിവാക്കി കൊണ്ട് ഫീസ്‌ ഉയര്‍ത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 300നും 400നുമിടയിലാണ് തോന്നിയത് പോലെ കോടികള്‍ കൊടുത്ത് പ്രവേശനം നേടിയത്. അങ്ങനെ ഉണ്ടായിരുന്ന ഈ മേഖലയില്‍ ഒരു നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മാത്രവുമല്ല, സുപ്രീം കോടതിയുടെ വിധി വരാനിരിക്കുന്നതെയുള്ളൂ. അതുകൊണ്ടെല്ലാം തന്നെ ഇപ്പോഴുള്ള ഈ സമരം അനാവശ്യമാണ്.

മാനേജ്മെന്റ് സീറ്റില്‍ കുട്ടികള്‍ എട്ടരലക്ഷം രൂപ കൊടുത്തു പഠിച്ചിരുന്ന സ്ഥാനത്താണ് ഇനി മുതല്‍ രണ്ടരലക്ഷം രൂപയ്ക്ക് പഠിക്കാന്‍ പോകുന്നത്. തോന്നുന്നത് പോലെ തലവരിപ്പണം വാങ്ങുന്ന രീതിയാണ്‌ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. അതിനും മാറ്റം വരുകയാണ്. നീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു വിധത്തിലും തലവരിപ്പണം വാങ്ങുവാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ല.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ തകര്‍ക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ നിയമസഭ സമ്മേളനത്തെക്കാളും ഇത്തവണ യുഡിഎഫിന്‍റെ ബലം ക്ഷയിച്ചു. മാണി ഒറ്റ ബ്ലോക്ക് ആയി മാറി നില്‍ക്കുന്നു, രാഷ്ട്രീയമായി വലിയ ക്ഷീണം സംഭവിച്ചു നില്‍ക്കുന്ന യുഡിഎഫ് ആ ക്ഷീണത്തെ ഇങ്ങനെ ബഹളം കാട്ടി മറക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഞാന്‍ മാധ്യമ രംഗത്ത് വന്ന സമയത്ത് ഞാനുള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളാണ് സ്വാശ്രയ കോളേജുകളിലെ തലവരി പണം വാങ്ങല്‍. ഒരു നിയന്ത്രണവും ഇല്ലാതെയാണ് അവര്‍ അത് തുടര്‍ന്നു പോന്നിന്നിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു ഏജന്‍സി വഴി നമ്മുടെ മെറിറ്റ്‌ സീറ്റില്‍ പ്രവേശനം നടന്നു. അങ്ങനത്തെ കാര്യങ്ങള്‍ എല്ലാം മറച്ചു വെച്ചുകൊണ്ട് ഇപ്പോള്‍ തങ്ങള്‍ക്ക് സംഭവിച്ച രാഷ്ട്രീയ അപജയം മാറ്റുവാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് നടത്തുന്നത്. 

(വീണ ജോര്‍ജ് എംഎല്‍എയുമായി അഴിമുഖം പ്രതിന്ധി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍