UPDATES

ഓഫ് ബീറ്റ്

വൈറ്റ് ഹൗസില്‍ എന്തൊക്കെ മാറിയാലും മിഷേലിന്‍റെ പച്ചക്കറിത്തോട്ടത്തിന് മാറ്റമില്ല

1700 ചതുരശ്ര അടിയില്‍ പരന്ന് കിടക്കുകയാണ് പ്രസിഡന്റിന്റെ പച്ചക്കറിത്തോട്ടം.

വൈറ്റ് ഹൗസില്‍ ബറാക് ഒബാമ മാറി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ടെങ്കിലും മാറാത്ത ചിലതുണ്ട്. അതിലൊന്ന് മിഷേല്‍ ഒബാമയുടെ പച്ചക്കറിത്തോട്ടമാണ്. മിഷേല്‍ ഏറെ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും പരിചരിച്ചിരുന്ന പച്ചക്കറിത്തോട്ടം. അത് അതേ ശ്രദ്ധയോടെ പരിചരിക്കുമെന്നാണ് മെലാനിയ ട്രംപ് നല്‍കുന്ന ഉറപ്പ്. പ്രഥമ വനിതയുടെ ഉപദേഷ്ടാവ് സ്റ്റെഫാനി വിന്‍സെന്റ്‌ വോക്ഓഫ് ആണ് ഇക്കാര്യം പറഞ്ഞത്.

1943ല്‍ ഫ്രാങ്ക്ലിന്‍ റൂസ് വെല്‍റ്റ് പ്രസിഡന്റായിരിക്കെയാണ് വൈറ്റ് ഹൗസിലെ പച്ചക്കറിത്തോട്ടം കാര്യമായി വികസിപ്പിച്ചത്. ഒബാമ പ്രസിഡന്റായിരിക്കെ പച്ചക്കറിത്തോട്ടത്തിന്റെ വലുപ്പം ഇരട്ടിയാക്കി. 1700 ചതുരശ്ര അടിയില്‍ പരന്ന് കിടക്കുകയാണ് പ്രസിഡന്റിന്റെ പച്ചക്കറിത്തോട്ടം. മിഷേല്‍ ഒബാമയുടെ നിര്‍ദ്ദേശപ്രകാരം വൈറ്റ് ഹൗസിലേയ്ക്കുള്ള ഭക്ഷണത്തിന് പുറമെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും അത്തരത്തിലുള്ള ക്ഷേമ പദ്ധതികള്‍ക്കും കിച്ചന്‍ ഗാര്‍ഡന്‍ ഉപയോഗിച്ചിരുന്നു. അമേരിക്കയുടെ ഭക്ഷ്യ ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുട്ടികളിലെ പൊണ്ണത്തടിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളും വെജിറ്റബിള്‍ ഗാര്‍ഡനുമായി ബന്ധപ്പെടുത്തി മിഷേല്‍ സംഘടിപ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍