UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ് ഡി പി ഐ ആളുകളെ കൊല്ലാന്‍ നടക്കുന്ന പാര്‍ട്ടിയെന്ന് പിണറായി

നിയമസഭയില്‍ എസ് ഡി പി ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍. ആളുകളെ കൊല്ലാനായി നടക്കുന്ന പ്രസ്ഥാനങ്ങളിലൊന്നാണ് എസ് ഡി പി ഐ. അതിനുള്ള പരിശീലനങ്ങളാണ് അവര്‍ നല്‍കുന്നതും. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ധീനെ കൊന്നത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലക്കല്‍ അബ്ദുള്ള അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ എസ് ഡി പി ഐയെ വിമര്‍ശിച്ചത്.

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാമെന്നും കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

എസ് ഡി പി ഐ ഭീകര സംഘടനയാണെന്നും ഐസിസിലേക്ക് ആളെ കൂട്ടുന്നവരുമാണെന്ന് കുറ്റിയാടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.പോലീസും ഈ വിഷയത്തില്‍ മൃദു സമീപനമാണ് സ്വകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍ എസ് എസും എസ് ഡി പി ഐ യും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്നും എല്‍ഡിഎഫ് എസ് ഡി പി ഐയോട് സൗഹൃദ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍