UPDATES

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം: വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ പൊയ് വെടി പൊട്ടിച്ചിട്ട് കാര്യമില്ലെന്ന് വി മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബിജു രമേശ് വെള്ളാപ്പള്ളി നടേശന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചായിരുന്നു ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന. ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്നും അതിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ബിജുരമേശും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും മുരളീധരന്‍ ചോദിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കട്ടെ. മാണിക്കെതിരായ കേസ് ദുര്‍ബലപ്പടെുത്താന്‍ ബിജു തീരുമാനിച്ചോ എന്നും മുരളീധരന്‍ ആരാഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല. എന്നാലിത് ബിജെപിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍