UPDATES

തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വാമിയുടെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്ന് ബാറുടമ ബിജുരമേശ് ആരോപിച്ചതിനെ തുടര്‍ന്ന് വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രൈബ്രാഞ്ച് എഡിജിപി എ ആനന്ദകൃഷ്ണനാണ് ചുമതല. പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ കേസെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍