UPDATES

വെള്ളാപ്പള്ളി ഷൈലോക്ക്: വിഎസ്

വെള്ളാപ്പള്ളി നടേശനെ കൊള്ളപ്പലിശക്കാരനായ ഷൈലോക്കിനോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയെ ഷൈലോക്ക് കണ്ടാല്‍ തൊഴുത് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷൈലോക്ക് എറണാകുളത്ത് ഇറങ്ങി, കിഴക്കന്‍ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ ചേര്‍ത്തല കടന്ന് കണിച്ചുകുളങ്ങരയില്‍ ശ്രീ വെള്ളാപ്പള്ളി നടേശന്റെ മുന്നിലെത്തി. എന്നിട്ട് നടേശനെ കണ്ട് തൊഴുതുവെന്ന് പരിഹസിച്ച വിഎസ് വെള്ളാപ്പള്ളി ഷൈലോക്കാണെന്നും കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് പദ്ധതിയിലൂടെ വെള്ളാപ്പള്ളി ഈഴവ സമുദായാംഗങ്ങളെ ചൂഷണം ചെയ്യുന്നുവെന്നും തട്ടിപ്പ് നടത്തുന്നുവെന്നും വിഎസ് നേരത്തെ ആരോപിച്ചിരുന്നു. കുറഞ്ഞ പലിശയ്ക്ക് വെള്ളാപ്പള്ളിക്ക് ലഭിക്കുന്ന തുക കൂടുതല്‍ പലിശയ്ക്ക് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നുവെന്നായിരുന്നു ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍