UPDATES

മോദിയെ വെള്ളാപ്പള്ളി കണ്ടത് കുടുംബകാര്യത്തിന് പണം കണ്ടെത്താനെന്ന് വിഎസ്, വിഎസ് വേട്ടയാടുന്നുവെന്ന് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

സിപിഐഎമ്മും യുഡിഎഫും വിനാശത്തിലേക്കെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ലോബിയാണ് സിപിഐഎമ്മിനെ പിന്നോട്ടടിച്ചത്. സിപിഐഎം ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ചെയ്യുകയാണെന്നും അവര്‍ ഗുരുസന്ദേശം പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി അജയ്യശക്തിയായി വളരുകയാണെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്ന ആരോടും മൂന്നാം മുന്നണിക്കായി കൂട്ടുകൂടുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വിഎസും കോടിയേരിയും തന്നെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംവരണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബകാര്യങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ചര്‍ച്ച നടത്തിയത് വെള്ളാപ്പള്ളി നടേശന്റെ കുടുംബം മാത്രമാണെന്ന് വിഎസ് ചൂണ്ടിക്കാണിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കണമെന്ന് വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍