UPDATES

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി: വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ജാതീയത കുത്തിവയ്ക്കുന്നു: കാരാട്ട്

അഴിമുഖം പ്രതിനിധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ ആര് നയിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രുവീകരണമാണ്. പിന്നില്‍ ആര്‍എസ്എസ് ആണ്. വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ജാതീയത കുത്തിവയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയിലൂടെ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നും പാര്‍ട്ടി യുഡിഎഫിന് ഭീഷണിയല്ലെന്നും കോണ്‍ഗ്രസ് നേതാവ്‌ എ കെ ആന്റണിയും അഭിപ്രായപ്പെട്ടു. സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിഡിജെസ് വേരുപിടിക്കില്ലെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്താനേ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയ്ക്ക് എതിരെ മുസ്ലിംലീഗ് രാഷ്ട്രീയ വിശദീകരണ ജാഥ സംഘടിപ്പിക്കും. പികെ കുഞ്ഞാലിക്കുട്ടിയാണ് ജാഥ നയിക്കുന്നത്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. എസ്എന്‍ഡിപി ഉയര്‍ത്തുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണ് പുതിയ പാര്‍ട്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍