UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിക്കൊപ്പം ജാമ്യം എടുക്കാന്‍ പോയതില്‍ തെറ്റുപ്പറ്റി: രാജന്‍ ബാബു

അഴിമുഖം പ്രതിനിധി

വിവാദ പ്രസംഗ കേസില്‍ ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‌ ആലുവ സിഐ ഓഫീസില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ കൂടെ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ ബാബു പറഞ്ഞു. ബിഡിജെഎസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ തെറ്റാണെന്നും രാജന്‍ ബാബു കൂട്ടിച്ചേര്‍ത്തു. ഇന്ന് ജെഎസ്എസ് സെന്റര്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് രാജന്‍ ബാബു തെറ്റ് ഏറ്റു പറഞ്ഞത്.

വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് പോയതെന്ന് രാജന്‍ ബാബു വിശദീകരിച്ചെങ്കിലും മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍