UPDATES

ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി. ഭാരത് ധര്‍മ്മ ജനസേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയുടെ ശംഖുമുഖത്ത് നടന്ന സമാപന സമ്മേളത്തിലാണ് വെള്ളാപ്പള്ളി പാര്‍ട്ടിയും കൊടിയും ചിഹ്നവും പ്രഖ്യാപിച്ചത്. കൂപ്പുകൈയാണ് പാര്‍ട്ടിയുടെ ചിഹ്നം.

വിഎസ് ആകെ ജയിച്ചത് ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കേസ് മാത്രമാണെന്ന് വെള്ളാപ്പള്ളി. ഇപ്പോള്‍ ഇരുവരും അണ്ണന്‍ തമ്പിമാരായി നടക്കുന്നു. വിഎസും സുധീരനും കുലംകുത്തികളാണ്. ഇരുവരും ഈഴവരാണ്. പക്ഷേ സമുദായത്തെ തള്ളിപ്പറഞ്ഞു. മൈക്രോ ഫൈനാന്‍സ് പണം താന്‍ തട്ടിയെടുത്തുവെന്ന് പറയുന്ന വിഎസിന് വിവരം ഉണ്ടോ. വിഎസിന് പ്രതിപക്ഷ നേതാവ് എന്ന വില മാത്രമേയുള്ളൂ. വിഎസ് അച്യുതാനന്ദന്‍ വെറും അച്ച് മാത്രമാണ്. പ്രതിപക്ഷ നേതൃസ്ഥാനം വിഎസ് ദുരുപയോഗം ചെയ്തു. കെപിസിസി പ്രസിഡന്റ് സ്ഥാനം മാന്യന്‍മാര്‍ക്കുള്ളതാണ്. കണ്ട ആപ്പഊപ്പകള്‍ ആ സ്ഥാനത്തിരുന്നാല്‍ കോണ്‍ഗ്രസ് തകരും.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും ഒരു സമുദായത്തിനും താന്‍ എതിരല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഭൂമി വിട്ടു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ജാതിവാദിയായി. സച്ചാര്‍ കമ്മിറ്റിക്ക് സമാനമായി കമ്മീഷന്‍ രൂപീകരിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

യാത്രയെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവഗണിച്ചുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മാധ്യമങ്ങളെ തുഷാറും ആക്രമിച്ചു. മാധ്യമങ്ങള്‍ പറയുന്നതെല്ലാം വിഴുങ്ങുന്ന പൊട്ടന്‍മാരല്ല ജനം എന്ന് തുഷാര്‍ വെള്ളാപ്പള്ളി. മൈക്രോഫൈനാന്‍സ് തട്ടിപ്പ് തെളിയിച്ചാല്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കും. എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും തുഷാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍