UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്ക് എന്റെ വഴി; ബിജെപിയുമായി ഇനിയൊരു ബന്ധവുമില്ലെന്നു വെള്ളാപ്പള്ളി

ബിജെപി-ബിഡിജെഎസ് ബന്ധം മുന്നോട്ടുപോകില്ല

എസ് എന്‍ ഡി പി യോഗത്തിനു നല്‍കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബി ജെ പിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും തനിക്ക് തന്റെ വഴിയെന്നും വെള്ളാപ്പള്ളി നടേശന്‍. മംഗളം പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം വന്നിരിക്കുന്നത്.

ബിഡിജെഎസ്-ബിജെപി ബന്ധം ഭാവിയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്നു ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇരുകൂട്ടര്‍ക്കും മനസുകൊണ്ടുപോലും ഒന്നിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തുറന്നടിച്ചു. എല്ലാക്കാര്യത്തിലും തനിപ്പടി എന്നനിലപാടാണു ബിജെപിക്കെന്നും ബിഡിജെഎസിനു ബിജെപി എന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയതായി തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ എസ് എന്‍ ഡി പി യോഗത്തിനു നല്‍കിയ ഒരു ഉറപ്പുപോലും പാലിക്കപ്പെട്ടില്ല. കാസര്‍ഗോഡെ കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര് നല്‍കാമെന്നുള്ള പ്രധാനമന്ത്രി വാക്കുപോലും പാലിക്കപ്പെട്ടില്ല. സംവരണ വിഷയത്തില്‍ ബിജെപിയുടേതും പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍