UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ അപഹാസ്യനായ കെപിസിസി പ്രസിഡന്റ്, ആ കൊശവന് അതു മനസിലാകുന്നില്ല; രൂക്ഷ പരിഹാസവുമായി വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വി എം സുധീരനെ രൂക്ഷമായി പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ പണ്ടേ രാജിവയ്‌ക്കേണ്ടതായിരുന്നു. ഇത്രയും അപഹാസ്യനായ കെപിസിസി പ്രസിഡന്റ് ഉണ്ടായിട്ടില്ല. അതൊന്നും ആ കൊശവന് മനസിലാകുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

മൈക്രോഫിനാന്‍സില്‍ ചില നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി സമ്മതിച്ചു. അഞ്ചുകോടിവരെ പോക്കറ്റിലാക്കി യൂണിയന്‍ നേതാക്കളുണ്ടെന്നും തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ വര്‍ഗവഞ്ചകന്മാരുണ്ടെന്നും തന്നെ വലിച്ചു താഴെയിടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍