UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി കോളേജ് കേസില്‍ പോലീസ് മൊഴിയെടുക്കാന്‍ പോയത് സുഭാഷ് വാസുവിന്റെ കാറില്‍

രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലും പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയത് കേസിലെ രണ്ടാം പ്രതിയും കോളേജ് മാനേജരുമായ സുഭാഷ് വാസുവിന്റെ കാറിലാണെന്ന് കണ്ടെത്തി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ ആലപ്പുഴ എസ്പി നടപടിയെടുത്തിട്ടുണ്ട്. വള്ളികുന്നം സ്റ്റേഷനിലെ സതീഷ് കുമാറിനെ സ്ഥലംമാറ്റി. എആര്‍ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇന്നലെ രാവിലെയാണ് ആലപ്പുഴ കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഞെരമ്പ് മുറിച്ച ശേഷം ഫാനില്‍ തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. കോളേജ് കാന്റീനിലെ ഭക്ഷണം മോഷമാണെന്ന് പറഞ്ഞതിന് മാനേജ്‌മെന്റ് ആര്‍ഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്താക്കാനും ശ്രമങ്ങള്‍ നടന്നതായാണ് ലഭ്യമാകുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍