UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി വന്നു അലമ്പുണ്ടായാല്‍ പരിപാടി അലങ്കോലമാവില്ലേ എന്ന് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി വന്നു അലമ്പുണ്ടായാല്‍ പരിപാടി അലങ്കോലമാവില്ലേ. മുഖ്യമന്ത്രി അപമാനിതനാകുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതാണ് ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നു മാറി നില്‍ക്കണമെന്ന് ആവിശ്യപ്പെട്ടത്. മുഖ്യമന്ത്രി സന്തോഷത്തോടെയാണ് തന്റെ നിര്‍ദേശത്തെ സ്വീകരിച്ചത്.

താനല്ല എസ് എസ് കോളേജില്‍ രൂപീകരിച്ച ഒരു കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പിന്നീടാണ് എസ് എന്‍ ഡി പി യോഗം ഈ പരിപാടിയുമായി ബന്ധപ്പെടുന്നത്. സമത്വ മുന്നേറ്റ യാത്രയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ ഇടയില്‍ വ്യാപകമായ അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍റെ പ്രത്യാഘാതം .പരിപാടിക്കിടെ ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു.  കെ പി സി സി പ്രസിഡന്‍റ് അടക്കം ചില ആളുകള്‍ ഇതിനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.

ചെയ്തത് പൂര്‍ണ്ണമായും ശരിയെന്നാണ് തന്റെ വിശ്വാസം. എന്നാല്‍ ഇനി വിവാദത്തില്‍ തനിക്ക് താത്പര്യമില്ല എന്നു പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി മാധ്യമ സമ്മേളനം അവസാനിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍