UPDATES

പ്രശസ്ത ചലച്ചിത്രതാരം സയ്യിദ് ജാഫ്രി അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത ചലച്ചിത്രതാരം സയ്യിദ് ജാഫ്രി അന്തരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.  അനവധി ബ്രിട്ടീഷ്, ഹിന്ദി ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ജാഫ്രിക്ക്മൂന്ന് തവണ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാടകരംഗത്തിനു നല്‍കിയ സംഭാവനയ്ക്ക് കനേഡിയന്‍ അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനും ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് ജഫ്രി. 1992ല്‍ പുറത്തിറങ്ങിയ   മസാല എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ജീനി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു.

ഷെയ്ക്‌സ്പിയര്‍ നാടകങ്ങളുമായി അമേരിക്കയില്‍ പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ നടനാണ് ജഫ്രി. ആകാശവാണിയുടെ റേഡിയോ ഡയറക്ടറായും ഇന്ത്യന്‍ സര്‍ക്കാരിന്റെ യു.എസ്. ഓഫീസിലെ പബ്ലിസിറ്റി ആന്‍ഡ് അഡവര്‍ടൈസിങ് വിഭാഗം ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷോണ്‍ കോണ്‍റി, മൈക്കല്‍ കെയ്ന്‍, പിയേഴ്‌സ് ബ്രോസ്‌നന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സത്യജിത്ത് റേ, ജെയിംസ് ഐവറി, റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്നിവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍