UPDATES

സിപിഐ നേതാവ് എ ബി ബര്‍ദാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന സിപിഐ നേതാവായ എ ബി ബര്‍ദ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ സിപിഐ ആസ്ഥാനത്ത് താമസിക്കുന്ന 92 വയസുകാരനായ ബര്‍ദ്വാന് രാവിലെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും ബോധരഹിതനാകുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ മധ്യ ദല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അതുല്‍ പറഞ്ഞു. ബര്‍ദ്വാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍