UPDATES

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദിലീപ് പഡ്‌ഗോങ്കര്‍ അന്തരിച്ച

അഴിമുഖം പ്രതിനിധി

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദിലീപ് പഡ്‌ഗോങ്കര്‍(72) അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു ദിലീപിന്റെ അന്ത്യം ഇന്നു രാവിലെ പൂനെയിലെ ആശുപത്രിയില്‍വച്ചായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ 18-ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വൃക്കകള്‍ തകരാറിലായതും രോഗം ഗുരുതരമാകുവാന്‍ ഇടയാക്കി.

പൂനെയില്‍ ജനിച്ച ദിലീപന്റെ വിദ്യാഭ്യാസം സെന്റ് വിന്‍സെന്റ് ഹൈ സ്‌ക്കൂളിലും ഫെര്‍ഗൂസണ്‍ കോളേജിലുമായിരുന്നു. ഡോക്ടറേറ്റ് നോടിയത് ഫ്രാന്‍സിലെ പാരീസ് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. 1978-ല്‍ യുനെസ്‌കോ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പാരീസിലെ ടൈംസ് ഓഫ് ഇന്ത്യയുടെ കറസോപോണ്ടെന്റുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍