UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്ര അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇന്ദര്‍ മല്‍ഹോത്ര (86) അന്തരിച്ചു. ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. ദ സ്റ്റേറ്റ്‌സ്മാനിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത് യുണൈറ്റഡ് പ്രസ് ഓഫ് ഇന്ത്യയിലാണ്. 1965 മുതല്‍ 95 വരെ ദ ഗാര്‍ഡിയനുവേണ്ടി എഴുതിയിരുന്ന അദ്ദേഹം ഇന്ദിരാ ഗാന്ധി എ പേഴ്‌സണല്‍ ആന്റ് പൊളിറ്റിക്കല്‍ ബയോഗ്രഫി, ഡൈനാസ്റ്റീസ് ഓഫ് ഇന്ത്യ ആന്റ് ബിയോണ്ട്, എ ഫ്രഷ് ബയോഗ്രഫി ഓഫ് ഇന്ദിരാ ഗാന്ധി തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സെക്യൂരിറ്റി: പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. പെയിന്ററായ അനില്‍ റെവ്രിയാണ് മകന്‍. ഭാര്യ രേഖ മല്‍ഹോത്ര 2007-ല്‍ അന്തരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍