UPDATES

പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂത്രാശയത്തിലെ അണുബാധകാരണം കാരണം അദ്ദേഹത്തിന്റെ വൃക്കകള്‍  പ്രവര്‍ത്തിക്കുന്നതിനു തടസ്സം നേരിട്ടിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സ്ഥിതി വഷളായതിനാല്‍ നാഗ്പൂരിലെ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ് വഴിയാണ് അദ്ദേഹത്തെ മുംബൈയില്‍ എത്തിച്ചത്.

അന്ധതയെ തന്റെ പ്രതിഭ കൊണ്ട് മറികടന്ന അനുഗ്രഹീത സംഗീത സംവിധായകനായിരുന്നു രവീന്ദ്ര ജെയിന്‍. എഴുപതുകളില്‍ അദ്ദേഹം തന്നെ എഴുതി സംഗീതം പകര്‍ന്ന ഗാനങ്ങള്‍ പലതും ഹിറ്റുകളായിരുന്നു. 1980 മുതല്‍ 1990 വരെ അദ്ദേഹം ചരിത്രപ്രാധാന്യമുള്ള പല ചിത്രങ്ങള്‍ക്കും സീരിയലുകള്‍ക്കും സംഗീതം നല്‍കിയിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍