UPDATES

വീഡിയോ

‘കടലിന്റെ മക്കള്‍ക്ക് അല്ലേ കടലറിയൂ, കടലിന്റെ മക്കളാകട്ടെ കടലിന്റെ പോലീസ്’: കേരളത്തിന്റെ സൈന്യം പറയുന്നു/ വീഡിയോ

പ്രളയത്തിലെ സഹായത്തിന് ശേഷം കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കുന്ന തീരദേശമേഖലയില്‍ നിന്നുള്ളവര്‍ക്ക് കോസ്റ്റല്‍ വാര്‍ഡന്‍ എന്ന തസ്തികയിലാണ് നിയമിച്ചത്.

തീരദേശമേഖലയില്‍ നിന്ന് പോലീസ് സേനയിലേക്ക് തെരഞ്ഞെടുത്ത 179 പേര്‍ക്ക് കഴിഞ്ഞ ദിവസം നിയമന ഉത്തരവ് കൈമാറിയിരുന്നു. പ്രളയത്തില്‍പ്പെട്ടവരുടെ രക്ഷയ്ക്ക് സ്വമേധയാ ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആദരവ് കൂടിയായിട്ടാണ് ഈ നിയമനം. പ്രളയത്തിലെ സഹായത്തിന് ശേഷം കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കുന്ന തീരദേശമേഖലയില്‍ നിന്നുള്ളവര്‍ക്ക് കോസ്റ്റല്‍ വാര്‍ഡന്‍ എന്ന തസ്തികയിലാണ് നിയമിച്ചത്.

സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് തീരദേശ മേഖലയില്‍ നിന്നുള്ളവരുടെ പ്രതികരണം ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ട വീഡിയോ കാണാം..

‘കടലിന്റെ മക്കള്‍ക്ക് അല്ലേ കടലറിയൂ, കടലിന്റെ മക്കളാകട്ടെ കടലിന്റെ പോലീസ്’: കേരളത്തിന്റെ സൈന്യം പറയുന്നു/ വീഡിയോ

. “നമ്മുടെ കോഴിക്കോട് ഇങ്ങനെ നടക്കുമോ?”; സംഘ പരിവാര്‍ ഭീഷണിയില്‍ കോഴിക്കോട്ടെ കറാച്ചി ദര്‍ബാര്‍ ഹോട്ടലിലെ ‘ക’ ഫ്ലക്സ് കൊണ്ട് മറക്കേണ്ടിവന്ന ഹോട്ടലുടമ ചോദിക്കുന്നു

ട്രൈബല്‍ വകുപ്പ് കൊടുത്ത ആട്ടിന്‍കൂട് വനം വകുപ്പ് തകര്‍ത്തത് തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച്; കേരളത്തില്‍ ആദിവാസികളെ കാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നത് ഇങ്ങനെയാണ്

നിയമനം ലഭിച്ചവരില്‍ 174 പേര്‍ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. അഞ്ചുപേര്‍ വനിതകള്‍. അഞ്ചുപേര്‍ ബിരുദധാരികളും 75 പേര്‍ പ്ലസ്ടു വിജയിച്ചവരും 99 പേര്‍ പത്താംക്ലാസ് വിജയിച്ചവരുമാണ്. ഇവര്‍ക്ക് നാലുമാസം തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീനം നല്‍കും. അതിനുശേഷം 18 തീരദേശ സ്‌റ്റേഷനുകളില്‍ നിയമനം നല്‍കും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പരിശീലനം നല്‍കും. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, നീന്തല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍