UPDATES

ന്യൂസ് അപ്ഡേറ്റ്സ്

25 ഭീകരരുടെ പുതിയ വീഡിയോ: ഹിസ്ബുള്‍, ലഷ്‌കര്‍ പ്രവര്‍ത്തകരെന്ന് പൊലീസ്

മറഞ്ഞുനില്‍ക്കുന്നതിന് പകരം ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പരമാവധി പ്രചാരം നേടിയെടുക്കുക എന്ന രീതിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകര പ്രവര്‍ത്തകര്‍ കാശ്മീര്‍ താഴ്‌വരയില്‍ സ്വീകരിക്കുന്നത്. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായാണ് ഇതെന്ന് പൊലീസ് പറയുന്നു.

കാശ്മീര്‍ താഴ്‌വരയിലെ 25 ആയുധധാരികളായ ഭീകരരുടെ പുതിയ വീഡിയോ പുറത്ത്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭീകര പ്രവര്‍ത്തകര്‍. ഇവര്‍ ഹിസ്ബുള്‍ മുജാഹിദീന്റേയും ലഷ്‌കര്‍ ഇ തയിബയുടേയും പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. ഹിസ്ബുള്‍ കമാന്‍ഡര്‍ സീനത്ത് ഉള്‍ ഇസ്ലാം ആണ് ഈ സംഘത്തിന്റെ നേതാവെന്നും മറ്റൊരു ഹിസ്ബുള്‍ നേതാവ് മനാന്‍ വാനി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്. ഓരോ ഭീകരപ്രവര്‍ത്തകന്റേയും വീഡിയോയില്‍ സൂം ചെയ്ത് കാണിക്കുന്നുണ്ട്. ദക്ഷിണ കാശ്മീരിലെ ഷോപിയാനിലുള്ള ആപ്പിള്‍ തോട്ടത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

സുരക്ഷാസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ഇത്ര പേരുള്ള സംഘത്തിന് ഇത്തരത്തില്‍ വീഡിയോ പകര്‍ത്താന്‍ കഴിഞ്ഞു എന്നതിനെ വളരെ ഗൗരവമായും ആശങ്കയോടുമാണ് കാണുന്നത് എന്ന് പൊലീസ് പറയുന്നു. മറഞ്ഞുനില്‍ക്കുന്നതിന് പകരം ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പരമാവധി പ്രചാരം നേടിയെടുക്കുക എന്ന രീതിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകര പ്രവര്‍ത്തകര്‍ കാശ്മീര്‍ താഴ്‌വരയില്‍ സ്വീകരിക്കുന്നത്. സുരക്ഷാസേന വധിച്ച മുന്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയും സംഘവും ഈ രിതീയിലാണ് പിന്തുടര്‍ന്നിരുന്നത്. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായാണ് ഇതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാശ്മീരില്‍ 300ലധികം യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍