UPDATES

വീഡിയോ

‘വാഗ്ദത്ത ഭൂമിയില്‍ നിന്നും ജനിച്ച മണ്ണിലേക്ക് വീണ്ടും’; മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ 450 വര്‍ഷങ്ങള്‍-ഡോക്യുമെന്ററി

മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ 450ാം വാര്‍ഷികാഘോഷത്തിനായി ‘വാഗ്ദത്ത ഭൂമിയില്‍ നിന്നും ജനിച്ച മണ്ണിലേക്ക് വീണ്ടും’ എത്തിയ കൊച്ചിയുടെ സ്വന്തം ജൂതരുടെ അനുഭവങ്ങള്‍

ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയ ജൂതന്‍മാരായിരുന്നു ഡിസംബര്‍ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകളായി മട്ടാഞ്ചേരിയുടെ ആഘോഷം. ജൂതസിനഗോഗിന്റെ 450-ാം വാര്‍ഷികം പ്രമാണിച്ചാണ് നൂറോളം ജൂതവംശജര്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് മടങ്ങിയെത്തിയത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്തവരും അവരുടെ പിന്തുടര്‍ച്ചക്കാരും ചേര്‍ന്നതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനഗോഗില്‍ വീണ്ടും പ്രാര്‍ഥനകള്‍ നിറഞ്ഞു. ‘പരദേശി സിനഗോഗ്’ വീണ്ടും പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് സാക്ഷിയായി.

മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ 450ാം വാര്‍ഷികാഘോഷത്തിനായി ‘വാഗ്ദത്ത ഭൂമിയില്‍ നിന്നും ജനിച്ച മണ്ണിലേക്ക് വീണ്ടും’ എത്തിയ കൊച്ചിയുടെ സ്വന്തം ജൂതരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അഴിമുഖം ഡോക്യുമെന്ററി കാണാം..

വിശദമായ വായനയ്ക്ക് – ‘കൊച്ചിയിലെ പോലെ ഇസ്രായേലിലും സൈറണ്‍ മുഴങ്ങും, അത് പക്ഷേ യുദ്ധത്തിന്റെയാണ്, ഞങ്ങള്‍ ഇവിടം അത്രത്തോളം മിസ്‌ ചെയ്യുന്നുണ്ട്’; ജൂതര്‍ മടങ്ങിയെത്തുമ്പോള്‍

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍