UPDATES

വീഡിയോ

നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ (വീഡിയോ)

ഫ്രഞ്ച് കപ്പലായ ഓരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. സോഡിയാക് ബോട്ടിറക്കി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അഭിലാഷിന് മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റിയത്.

സോളോ ഓഷ്യന്‍ റേസ് ആയ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍ പെട്ട് ഇന്ത്യന്‍ സമുദ്രത്തില്‍ കുടുങ്ങിയ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രണ്ടര പകലിനും മൂന്ന് രാത്രിക്കും ശേഷം ഇന്ന് രക്ഷപ്പെടുത്തിയിരുന്നു. അഭിലാഷ് ടോമിയെ രക്ഷിക്കുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും ഇന്ത്യന്‍ നേവി പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണാം:

ഫ്രഞ്ച് കപ്പലായ ഓരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. സോഡിയാക് ബോട്ടിറക്കി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അഭിലാഷിന് മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റിയത്. ട്രെക്ചര്‍ ഉപയോഗിച്ചാണ്‌ ഉച്ചയ്ക്ക് 12-30ഓടെ അഭിലാഷിനെ അപകടത്തില്‍പെട്ട പായ് ബോട്ടില്‍ നിന്നും ബോട്ടിലെത്തിച്ചത്. അഭിലാഷ് സുരക്ഷിതനാണെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം നാവിക സേന പ്രതികരിച്ചു.

മത്സ്യബന്ധന കപ്പലായ ഓസിരസില്‍ ഒരു ഡോക്ടറും ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. സോഡിയാക്ക് ബോട്ടില്‍ നിന്നും ഓസിരസില്‍ എത്തിച്ച അഭിലാഷിനെ ‘യില്‍ അസ്റ്റര്‍ഡാം’ ദ്വീപിലേക്ക് മാറ്റി. അവിടെ അഭിലാഷിനെ വേണ്ട ചിക്തസ ലഭ്യമാക്കുമെന്നാണ് വിവരം.

നേരത്തെ ഓസിരിസില്‍ നിന്നും ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച് എം എ എസ് ബല്ലാറട്ട് യുദ്ധ കപ്പലിലേക്ക് അഭിലാഷിനെ മാറ്റി പെര്‍ത്തിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുര ഈ പ്രദേശത്ത് എത്തണമെങ്കില്‍ വെള്ളിയാഴ്ച കഴിയും. ഇന്ത്യന്‍ നേവിയുടെ അംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും ഓസ്‌ട്രേലിയയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഓര്‍ഡിനേഷന്‍ സെന്ററിലുണ്ടായിരുന്നു.

മരണം മുന്നില്‍ കണ്ട മൂന്ന് രാത്രിയും രണ്ടര പകലും; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍