UPDATES

വീഡിയോ

വെടിവയ്ക്കാന്‍ പറഞ്ഞയച്ചവര്‍ക്കും മരണശിക്ഷ വാങ്ങികൊടുക്കും; കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി / വീഡിയോ

‘സുരേന്ദ്രജി കുടുംബത്തോട് ഞാനൊരു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും വെടിവച്ചവര്‍ക്കും അവരെ പറഞ്ഞയച്ചവര്‍ക്കും മരണശിക്ഷ വാങ്ങികൊടുക്കും. ‘ സ്മൃതി ഇറാനി

വെടിയേറ്റ് കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി. ബിജെപി പ്രവര്‍ത്തകനും അമേഥിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായിരുന്ന സുരേന്ദ്രന്‍ സിംഗിന്റെ ശവമഞ്ചമാണ് സ്മൃതി തോളിലേറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടൊയിരുന്നു സംഭവം. സുരേന്ദ്ര സിംഗിനെ വീട്ടില്‍ വച്ചാണ് അക്രമികള്‍ വെടി വച്ചത്.

ലക്നൗവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. കൊലപാതകത്തിന്റെ പ്രേരണ വ്യക്തമല്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നുകില്‍ പഴയ തര്‍ക്കങ്ങളുടെ ഭാഗമാകാം. ഇല്ലെങ്കില്‍ രാഷ്ട്രീയ കൊലപാതകമാകാം എന്നാണ് പൊലീസ് പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്മൃതി ഇറാനിയുമായി അടുത്ത് ഇടപഴകിയിരുന്ന പ്രചാരകരില്‍ ഒരാളായിരുന്നു സുരേന്ദ്ര സിംഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഗ്രാമത്തലവന്‍ സ്ഥാനം സുരേന്ദ്ര സിംഗ് ഒഴിഞ്ഞിരുന്നു. പല യോഗങ്ങളിലും സുരേന്ദ്ര സിംഗിനെ സ്മൃതി ഇറാനി പ്രശംസിച്ചിരുന്നു.

സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തില്‍ വളരെ വികാരഭരിതയായിട്ടായിരുന്നു സ്മൃതി ഇറാനി പ്രതികരിച്ചത്. ‘സുരേന്ദ്രജി കുടുംബത്തോട് ഞാനൊരു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും വെടിവച്ചവര്‍ക്കും അവരെ പറഞ്ഞയച്ചവര്‍ക്കും മരണശിക്ഷ വാങ്ങികൊടുക്കും. അതിന് വേണ്ടി കോടതിയുടെ എല്ലാവാതിലുകളിലും ഞങ്ങള്‍ മുട്ടും’ എന്നായിരുന്നു സ്മൃതി പറഞ്ഞത്.

കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സുരേന്ദ്രന്‍ സിംഗിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. സുരേന്ദ്രന്റെ മരണത്തില്‍ ബിജെപിക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും വരുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ 55,000ല്‍ പരം വോട്ടിനായിരുന്നു അമേഥിയില്‍ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.

Read: “സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍