UPDATES

വീഡിയോ

ജാതി-മത വിവേചനങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയം പറഞ്ഞ് ‘ആർട്ടിക്കിൾ 15’; ആദ്യ ടീസർ കാണാം

പേര് സൂചിപ്പിക്കും പോലെ തുല്യതക്കുള്ള അവകാശമാണ് സിനിമയുടെ പ്രമേയം

അനുഭവ് സിൻഹയുടെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന, ഇഷ തൽവാർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആർട്ടിക്കിൾ 15 ‘. സിനിമയുടെ ആദ്യ ടീസർ പുറത്ത് വിട്ടു.

പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയുഷ്മാൻ ഖുറാന എത്തുന്നു. പേര് സൂചിപ്പിക്കും പോലെ തുല്യതക്കുള്ള അവകാശമാണ് സിനിമയുടെ പ്രമേയം. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും വർണത്തിന്റെയും പേരിൽ ആരോടും വിവേചനം കാണിക്കരുത് എന്നാണ് സിനിമ പറയുന്നത്. ഷാരുഖ് ഖാൻ ചിത്രം റാവൺ, കൂടാതെ ഒട്ടേറെ നിരൂപക പ്രശംസ നേടിയ മുൾക്ക് എന്നീ ചിത്രങ്ങളും ഒരുക്കിയ സംവിധായകനാണ് അനുഭവ് സിൻഹ.

ശുഭ് മംഗൾ സാവ്ധാൻ, അന്ധാദുൻ, ബദായിഹോ എന്നിവയുടെ ഹാട്രിക് വിജയങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാൻ ചിത്രമാണിത്. കൂടാതെ ആയുഷ്മാൻ ഖുറാന ആദ്യമായി കാക്കിയണിയുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ലുക്കിലും വലിയ മാറ്റം ചിത്രത്തിൽ കാണാം. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഈ ചിത്രത്തെകാത്തിരിക്കുന്നത്.

മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, മോഹ്ദ് സീശന്‍ അയ്യുബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍