UPDATES

വീഡിയോ

ഉത്തര്‍പ്രദേശിലെ എടിഎമ്മില്‍ നിന്നും ലഭിച്ചത് 500 രൂപയുടെ കള്ളനോട്ടുകള്‍/ വീഡിയോ വൈറലായി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന 500 രൂപ നോട്ടുകളോട് വളരെ സാമ്യമുള്ള ഈ നോട്ടുകളില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്‌

ഉത്തര്‍പ്രദേശിലെ ബറൈലി ജില്ലയിലെ എടിഎമ്മില്‍ നിന്നും ലഭിച്ച അഞ്ഞൂറ് രൂപ നോട്ടുകള്‍ കള്ളനോട്ടാണെന്ന് തെളിഞ്ഞു. സുഭാഷ് നഗറിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നാണ് അഞ്ഞൂറ് രൂപയുടെ കള്ള നോട്ടുകള്‍ ലഭിച്ചത്.

നോട്ടുകളില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഭാരതീയ മനോരഞ്ജന്‍ ബാങ്ക്, ചുരാണ്‍ ലേബിള്‍ എന്നിങ്ങനെ എഴുതിയിട്ടുണ്ട്. ആര്‍ബിഐ പുറത്തിറക്കുന്ന യഥാര്‍ത്ഥ 500 രൂപ നോട്ടുമായി വളരെ സാമ്യമുള്ള നോട്ടുകളാണ് എടിഎമ്മില്‍ നിന്നും ലഭിച്ചത്. മൂന്ന് പേര്‍ക്കാണ് ഇത്തരത്തില്‍ വ്യാജ നോട്ടുകള്‍ ലഭിച്ചത്.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എടിഎമ്മില്‍ ഈ നോട്ടുകള്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം കാഷ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കാണ്. അവര്‍ തങ്ങളുടെ ജീവനക്കാരെ വച്ചാണ് ഈ ചുമതല നിര്‍വഹിക്കുന്നത്. ഞായറാഴ്ചയാണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഭാഷ് നഗറിലെ എടിഎം കൗണ്ടറില്‍ നിന്നും ആദ്യമായി കള്ളനോട്ട് ലഭിച്ചത്. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച അശോക് കുമാര്‍ പതക്കിനാണ് ആദ്യം നോട്ടു ലഭിച്ചത്. 4500 രൂപ പിന്‍വലിച്ച പതക് നോട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്ന് മനസിലായത്.

എടിഎമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ച വിവരം പരിസരവാസികളെ അറിയിച്ചപ്പോഴാണ് അദ്ദേഹമല്ല ഇത്തരത്തില്‍ ആദ്യമായി കബളിപ്പിക്കപ്പെട്ട വ്യക്തിയെന്ന് അറിയുന്നത്. നേരത്തെ രാജീവ് കോളനിയിലെ പ്രവീണ്‍ ഉത്തം എന്ന വ്യക്തിക്കും ഇത്തരത്തില്‍ പണം പിന്‍വലിച്ചപ്പോള്‍ അഞ്ഞൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ ലഭിച്ചിരുന്നു. കള്ളനോട്ടുകള്‍ ലഭിച്ചപ്പോള്‍ ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍