UPDATES

വൈറല്‍

ഐഫോണ്‍ വാങ്ങാന്‍ 1,08000 രൂപയുടെ 350 കിലോ ചില്ലറയുമായി എത്തിയ വിരുതനും കൂട്ടുകാരും/ വീഡിയോ

ചില്ലറ എണ്ണുന്നതിനായി മാത്രം ആപ്പിള്‍ സ്റ്റോര്‍ അധികൃതര്‍ പുറത്തുനിന്നും ആളെ എത്തിച്ചു.

ആശിച്ച് മോഹിച്ച ഐഫോണ്‍ എക്സ് എസ് വാങ്ങാന്‍ ഒരു ചങ്ങാതിയെത്തിയത് 350 കിലോ ചില്ലറയുമായിട്ട്. ഈ ചില്ലറകള്‍ കടയിലേക്ക് കൊണ്ടുവന്നതാകട്ടെ ഒരു ബാത്ത്ടബില്‍. സംഭവം ഏതായാലും ഇപ്പോള്‍ വൈറലാണ്. റഷ്യന്‍ സ്വദേശിയായ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറും സുഹൃത്തുകളും ഐഫോണ്‍ വാങ്ങിക്കാന്‍ എത്തിയത് 1,08000 രൂപയുടെ ചില്ലറയാണ്.

സ്ലാറ്റ്സ്ലാവും സുഹൃത്തുക്കളും ഫോണ്‍ മേടിക്കാനുള്ള പൈസ ചില്ലറയാക്കി ബാത്ത്ടബില്‍ ഇട്ട് അതും ചുമന്നാണ് കടയിലെത്തിയത്. സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു മാളിലെത്തിയ അഞ്ചംഗ സംഘത്തെ ആദ്യം സെക്യൂരിറ്റി കയറ്റി വിട്ടില്ല. രൊക്കം കാശ് കൊടുത്ത് ഐഫോണ്‍ വാങ്ങാന്‍ വന്നതാണെന്നും അതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചോദിച്ച് തര്‍ക്കിച്ചത്തോടെ യുവാക്കളെ സെക്യൂരിറ്റി ഇവരെ അകത്തേക്ക് കയറ്റി വിട്ടത്.

350 കിലോ ഭാരമുള്ള ചില്ലറകളുമായി ആപ്പിള്‍ സ്റ്റോറില്‍ എത്തിയ ജീവനക്കാരുടെ കണ്ണുതള്ളി. രണ്ട് മണിക്കൂറോളം എടുത്ത് രണ്ട് തവണയായിട്ട് എണ്ണി തിട്ടപ്പെടുത്തിയ നാണയം എടുത്ത് ശേഷം സ്ലാറ്റ്സ്ലാവിന 256 ജിബി മോഡല്‍ ഫോണ്‍ നല്‍കി. ചില്ലറ എണ്ണുന്നതിനായി മാത്രം ആപ്പിള്‍ സ്റ്റോര്‍ അധികൃതര്‍ പുറത്തുനിന്നും ആളെ എത്തിച്ചു. വീഡിയോ കാണാം..

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍