UPDATES

വൈറല്‍

“ബാവ്രാ മന്‍ ദേഖ്നേ, ചലാ ഏക്‌ സപ്നാ” ഹസാരോം ഖായിഷേയിലെ പാട്ട്; ഇപ്പോള്‍ മായാനദിയിലേയും

2005ല്‍ പുറത്തിറങ്ങിയ ഹസാരോം ഖായിഷേ ഐസി എന്ന ചിത്രത്തിലേതാണ് പാട്ട്. ഏതായാലും ദര്‍ശന രാജേന്ദ്രന്‍റെ ‘ബാവ്രാ മന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആഷിഖ് അബുവിന്റെ മായാനദിയിലെ ഒരു ഹിന്ദി ഗാനമാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന നായിക കഥാപാത്രവും റൂം മേറ്റ്‌സായ സുഹൃത്തുക്കളും വൈന്‍ കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് ഈ പാട്ട് വരുന്നത് – “ബാവ്രാ മന്‍ ദേഖ്നേ, ചലാ ഏക്‌ സപ്നാ”. ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പാടുന്നത്. പിന്നണി പാടിയിരിക്കുന്നത് ദര്‍ശന തന്നെ. 2005ല്‍ പുറത്തിറങ്ങിയ ഹസാരോം ഖായിഷേ ഐസി എന്ന ചിത്രത്തിലേതാണ് പാട്ട്. വരികള്‍ എഴുതിയ സ്വാനന്ദ് കിര്‍കിറെ തന്നെയാണ് പാടിയിരിക്കുന്നത്. സംഗീതം ശന്തനു മോയ്ത്ര. ഏതായാലും ദര്‍ശന രാജേന്ദ്രന്‍റെ ‘ബാവ്രാ മന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോകള്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍